മോദി ഇന്ത്യയെ നയിക്കുന്നത് സംഘ്പരിവാർ അജണ്ട പ്രകാരം -സത്യൻ മൊകേരി
text_fieldsഹരിപ്പാട്: ഇന്ത്യയുടെ പൗരാണിക കാലഘട്ടത്തെ തെറ്റായി അവതരിപ്പിക്കാനുള്ള നീക്കങ്ങളുമായാണ് സംഘ്പരിവാർ രാജ്യത്ത് പ്രവർത്തിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി.
ഹരിപ്പാട് മണ്ഡലം സമ്മേളനം മഹാദേവികാട് പുളിക്കീഴ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘ്പരിവാർ തയാറാക്കിയ അജണ്ട പ്രകാരം ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ രാജ്യത്ത് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറി പി.വി. സത്യനേശൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.എസ്. രവി, എ. ഷാജഹാൻ, ജില്ല എക്സിക്യൂട്ടിവ് അംഗം എൻ.എസ്. ശിവപ്രസാദ് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എം. സോമൻ പതാക ഉയർത്തി. മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ പ്രവർത്തന റിപ്പോർട്ടും അസി. സെക്രട്ടറി പി.ബി. സുഗതൻ രാഷ്ട്രീയ റിപ്പോർട്ടും ഒ.എ. ഗഫൂർ രക്തസാക്ഷി പ്രമേയവും സുഭാഷ് പിള്ളക്കടവ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

