Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightHaripadchevron_rightമാർജിൻ ഫ്രീ...

മാർജിൻ ഫ്രീ മാർക്കറ്റിൽ തട്ടിപ്പ്; ജീവനക്കാർ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

text_fields
bookmark_border
മാർജിൻ ഫ്രീ മാർക്കറ്റിൽ തട്ടിപ്പ്; ജീവനക്കാർ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ
cancel

ഹ​രി​പ്പാ​ട്: ജീ​വ​ന​ക്കാ​രി​ക​ളു​മാ​യി ചേ​ർ​ന്ന് മാ​ർ​ജി​ൻ ഫ്രീ ​മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ ല​ക്ഷ​ങ്ങ​ളു​ടെ സാ​ധ​ന​ങ്ങ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ. ന​ഗ​ര​ത്തി​ലെ മ​യൂ​ര മാ​ർ​ജി​ൻ ഫ്രീ ​മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രി വെ​ട്ടു​വേ​നി തി​രു​വാ​തി​ര​യി​ൽ പ്ര​ഭ(36), ഇ​വ​രു​ടെ ബ​ന്ധു​വാ​യ വെ​ട്ടു​വേ​നി നെ​ടി​യ​ത്തു വ​ട​ക്ക​തി​ൽ വി​ദ്യ (32), ക​ട​യി​ലെ മ​റ്റൊ​രു ജീ​വ​ന​ക്കാ​രി​യാ​യ പ​ള്ളി​പ്പാ​ട് അ​റു​പ​തി​ൽ​വീ​ട്ടി​ൽ സു​ജി​ത (28 ) എ​ന്നി​വ​രെ​യാ​ണ് ഹ​രി​പ്പാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ദ്യ പ​തി​വാ​യി ക​ട​യി​ൽ വ​രി​ക​യും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ക​യും ചെ​യ്യും. എ​ന്നാ​ൽ, കാ​ഷ് കൗ​ണ്ട​റി​ന്‍റെ ചു​മ​ത​ല​യു​ള്ള പ്ര​ഭ ബി​ല്ല് ന​ൽ​കു​മെ​ങ്കി​ലും ക​മ്പ്യൂ​ട്ട​റി​ൽ സേ​വ് ചെ​യ്യാ​തെ ഡി​ലീ​റ്റ് ചെ​യ്തു​ക​ള​യും. പ​ണം​ന​ൽ​കി​യ രീ​തി​യി​ൽ സാ​ധ​ന​വു​മാ​യി ഇ​വ​ർ തി​രി​കെ​പ്പോ​വു​ക​യും ചെ​യ്യും. ഇ​ത് പ​ല​ത​വ​ണ ഇ​വ​ർ ആ​വ​ർ​ത്തി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു സാ​ധ​നം ഇ​വ​ർ കൊ​ണ്ടു​പോ​യ​തി​ന്റെ ബി​ല്ല് മ​റ്റൊ​രു ജീ​വ​ന​ക്കാ​രി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​മ്പ്യൂ​ട്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ ക​മ്പ്യൂ​ട്ട​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​ന്റെ വി​വ​രം മ​ന​സ്സി​ലാ​ക്കു​ന്ന​ത്. എ​ട്ടു​ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ഈ ​രീ​തി​യി​ൽ ത​ട്ടി​പ്പി​ലൂ​ടെ ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FraudMargin Free Marketemployees arrested
News Summary - Fraud in the Margin Free Market; Three women including employees were arrested
Next Story