Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightHaripadchevron_rightമയക്കുമരുന്നുമായി നാല്...

മയക്കുമരുന്നുമായി നാല് യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border

ഹരിപ്പാട്: ലഹരി വസ്തുക്കളുമായി നാലു യുവാക്കൾ പിടിയിൽ. ചിങ്ങോലി സ്വദേശികളായ വിഷ്ണു ഭവനത്തിൽ വിഷ്ണു (22), മമ്പടത്തു വീട്ടിൽ ഷിഹാബ് (23) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും വീര്യം കൂടിയ നാല് ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ഇവരോടൊപ്പം തൃക്കുന്നപ്പുഴ മുട്ടത്തു പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (23 ), കോമളപുരം മണ്ണഞ്ചേരി തുരുത്തിയിൽ വീട്ടിൽ ആഷിക് നവാസ് (24 ) എന്നിവരെ കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തു.

ചിങ്ങോലി അമ്പാടി മുക്കിനു സമീപം ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ആയിരുന്നു സംഭവം. പ്രതികളുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷ്ണുവിനേയും ഷിഹാബിനേയും റിമാൻഡ് ചെയ്തു.

ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫിൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. നർക്കോട്ടിക് ഡി.വൈ.എസ്.പി. ബിനുകുമാർ, ഡാൻസാഫ് അംഗങ്ങളായ എസ്ഐ. ഇല്യാസ്, സന്തോഷ്, കരീലകുളങ്ങര സി.ഐ. എം. സുധിലാൽ, എസ്.ഐ. ഷെഫീഖ്, സി.പി.ഒമാരായ ഷാഫി, പ്രസാദ്, സജീവ്, എബി, ഹരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrested
News Summary - Four youths arrested with drugs
Next Story