Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 4:01 AM GMT Updated On
date_range 28 May 2022 4:01 AM GMTബസിൽ 13കാരിക്ക് നേരെ പീഡനശ്രമം; യാത്രക്കാരൻ അറസ്റ്റിൽ
text_fieldsbookmark_border
ഹരിപ്പാട്: അമ്മയോടൊപ്പം കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന 13 വയസ്സുകാരിക്കുനേരെ പീഡനശ്രമം.സംഭവത്തിൽ എറണാകുളം സ്വദേശിയായ ബിജുവിനെ(42) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. തൃശൂർ - കൊല്ലം സൂപ്പർഫാസ്റ്റിൽ ആലപ്പുഴ വരെ ടിക്കറ്റെടുത്ത ബിജു അവിടെ ഇറങ്ങാതെ പിന്നീട് കൊല്ലത്തേക്ക് ടിക്കറ്റ് എടുത്തു. അമ്പലപ്പുഴ കഴിഞ്ഞശേഷമാണ് ഉപദ്രവിക്കുന്നവിവരം കുട്ടി മാതാവിനോട് പറയുന്നത്. ഇതേ തുടർന്ന് ബസ് ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസിനുള്ളിൽ കുട്ടി അമ്മയുടെ പിറകിലായിരുന്നു ഇരുന്നത്.
കുട്ടിയെ ഉപദ്രവിക്കുന്നതിനാണ് വീണ്ടും ഇയാൾ ദീർഘദൂരം ടിക്കറ്റ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. അമ്പലപ്പുഴ സ്റ്റേഷൻ പരിധിയിൽ ആയതിനാൽ ഇയാളുടെ മൊഴിയെടുത്തശേഷം അമ്പലപ്പുഴ പൊലീസിന് കൈമാറും.
Next Story