Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്​

text_fields
bookmark_border
ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്​
cancel

ഹരിപ്പാട് : ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്​. ആംബുലൻസ് ഡ്രൈവർ കായംകുളം ഗോവിന്ദമുട്ടം തോണ്ടുതറയിൽ വെലോസ് രാജൻ (25), നേഴ്സ് ആറന്മുള സ്വദേശി പ്രശോബ് (42) എന്നിവർക്കാണ് പരിക്കേറ്റത്.

ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിനുസമീപം ഇന്നലെ പുലർച്ചെ ആറുമണിയോടെയാണ് അപകടം നടന്നത്. കായംകുളത്തുനിന്നും കോവിഡ് രോഗിയെ വണ്ടാനം മെഡിക്കൽ കോളേജിൽ ഇറക്കി തിരിച്ചുവരുന്നതിടെ ഹരിപ്പാട് ഭാഗത്തുനിന്നും തൃശൂരിലേക്ക് പോവുകയായിരുന്നു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ആംബുലൻസ് സമീപത്തെ മരത്തിൽ ഇടിക്കുകയായിരുന്നു. വാഹനത്തിൽ കുടിങ്ങിയവരെ അഗ്നിരക്ഷാസേനയുംനാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. പരിക്കേറ്റ പ്രശോബിന്‍റെ കാലിന് ഗുരുതരപരുക്കാണ്. ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപെട്ടു. അഗ്നിരക്ഷാസേനയും ഹൈവേ പോലീസും, നാട്ടുകാരും വണ്ടി റോഡിൽ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ambulance accident
Next Story