Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാവേലിക്കര പ്ലാൻറിൽനിന്ന് പകുതി ഓക്സിജൻ ആലപ്പുഴ ജില്ലക്ക്
text_fieldsbookmark_border
ആലപ്പുഴ: ജില്ലയിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിന് മാവേലിക്കരയിലെ ഉൽപാദനസ്ഥാപനമായ ട്രാവൻകൂർ ഓക്സിജൻ ലിമിറ്റഡിെൻറ ദൈനംദിന പ്രവർത്തനം വിലയിരുത്താനും ലഭ്യത ഉറപ്പാക്കാനുമായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചു.
ചെങ്ങന്നൂർ ഭൂരേഖ തഹസിൽദാറെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റായി നിയോഗിച്ച് കലക്ടർ എ. അലക്സാണ്ടർ ഉത്തരവിട്ടു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ദിവസവും വേണ്ട ഓക്സിജെൻറ ഉൽപാദനം നടക്കുന്നുണ്ടെന്നും ഉൽപാദിപ്പിക്കുന്ന ഓക്സിജെൻറ 50 ശതമാനം ജില്ലയിൽ ലഭിക്കുന്നുണ്ടെന്നും ബാക്കി മാത്രമേ മറ്റുജില്ലകളിലേക്ക് ആനുപാതികമായി നൽകുന്നുള്ളൂവെന്നും ഉറപ്പാക്കും.
Next Story

