Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിമാന ടിക്കറ്റ് ഗ്രൂപ്...

വിമാന ടിക്കറ്റ് ഗ്രൂപ് ബുക്കിങ് പിൻവലിച്ചു; ടൂറിസം മേഖലക്ക് തിരിച്ചടി

text_fields
bookmark_border
വിമാന ടിക്കറ്റ് ഗ്രൂപ് ബുക്കിങ് പിൻവലിച്ചു; ടൂറിസം മേഖലക്ക് തിരിച്ചടി
cancel

ആലപ്പുഴ: ഇന്ധനവിലവർധവും വിപണിയിലെ അനിശ്ചിതസാഹചര്യവും മുതലെടുത്ത് വിമാനകമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതിനൊപ്പം ഗ്രൂപ് ബുക്കിങ് പിൻവലിച്ചതോടെ ട്രാവൽ ഏജൻസികളുടെ പ്രവർത്തനം അവതാളത്തിലായെന്ന് മൈ കേരള ടൂറിസം അസോസിയേഷൻ (എം.കെ.ടി.എ) കുറ്റപ്പെടുത്തി. ഈമാസം 21 മുതൽ എല്ലാഗ്രൂപ് സീരീസ് ബുക്കിങുകളും പിൻവലിക്കുന്നയായി എയർലൈൻസുകളിൽനിന്ന് അറിയിപ്പ് ലഭിച്ചതോടെ ടൂറിസം മേലഖക്ക് തിരിച്ചടിയായി. ഇത് ട്രാവൽ ഏജൻസികൾക്ക് വലിയസാമ്പത്തിക നഷ്ടമുണ്ടാക്കും.

ആറുമാസം മുമ്പുള്ള വിമാനടിക്കറ്റ് നിരക്കിനെ അടിസ്ഥാനമാക്കിയാണ് വിദേശ ടൂറിസ്റ്റ് പാക്കേജുകൾ പ്രഖ്യാപിച്ചത്. ഇത് കണക്കാക്കി യാത്രക്കാരിൽനിന്ന് മുൻകൂർ പണവും സ്വീകരിച്ചിരുന്നു. നേരത്തെ ഉറപ്പിച്ച ഈനിരക്കുകൾ അസാധുവാക്കി പുതിയ നിരക്കിൽ വീണ്ടും ബുക്ക് ചെയ്യണമെന്നാണ് വിമാനക്കമ്പനികളുടെ പുതിയനിർദേശം. ഇത് പാക്കേജിലും നിരക്കിലും വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. ടിക്കറ്റ് നിരക്ക് കൂടിയതോടെ വിയറ്റ്നാം, മലേഷ്യ, തായ്ലാൻഡ്, സിങ്കപ്പൂർ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള ബുക്കിങും നിലച്ചു. ഗൾഫ് രാജ്യങ്ങളിലടക്കമുള്ള പ്രവാസികൾ മൂന്നിരട്ടി അധികതുക നൽകിയാണ് ടിക്കറ്റ് വാങ്ങുന്നത്. വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ് അനി ഹനീഫ്, സെക്രട്ടറി എസ്. ദിലീപ് കുമാർ, പ്രദീപ് എസ്. അയ്യർ, ഐശ്വര്യ പ്രദീപ് എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourism sectorairlinesair tickets
News Summary - Group booking of air tickets withdrawn; setback for the tourism sector
Next Story