ആലപ്പുഴ: നാട്ടുകാരെല്ലാം ഗൗരിയമ്മയെ സ്നേഹത്തോടെ കുഞ്ഞമ്മയെന്ന് വിളിക്കുേമ്പാൾ ഇൻഡസിനെ സംബന്ധിച്ചിടത്തോളം അത് യഥാർഥ കുഞ്ഞമ്മയാണ്. മൂത്ത സഹോദരി ഭാരതിയുടെ മകളായ ഇൻഡസ് കഴിഞ്ഞ ആറുവർഷമായി ചാത്താനാട്ടെ വീട്ടിൽ ഒരുനിഴൽപോലെ ഗൗരിയമ്മയോടൊപ്പമുണ്ടായിരുന്നു.
ഭർത്താവ് ചങ്ങനാശ്ശേരി വട്ടപ്പള്ളിയിൽ ചിറയിൽ ഗിരീഷ് ബാബു മരിച്ചതിനെ തുടർന്ന് ഏക മകൻ അനോഷ്ബാബുവിനോടൊപ്പം കഴിഞ്ഞുപോരുകയായിരുന്ന ഇൻഡസ് 2001ൽ ഗൗരിയമ്മ മന്ത്രിയായപ്പോൾ തിരുവനന്തപുരത്തും കൂടെയുണ്ടായിരുന്നു.
കുഞ്ഞമ്മയെ അവസാനമായി ഒരുനോക്ക് കാണുവാൻ അവർ കറുകച്ചാൽ പഞ്ചായത്ത് ഓഫിസ് ജീവനക്കാരനായ മകനുമൊത്ത് ചാത്തനാട്ടെ വീട്ടിലെത്തിയിരുന്നു.