Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബ്രില്യൻറിനെ കാത്ത്​...

ബ്രില്യൻറിനെ കാത്ത്​ അമ്മമനസ്സുമായി ഗൗരിയമ്മ

text_fields
bookmark_border
ബ്രില്യൻറിനെ കാത്ത്​ അമ്മമനസ്സുമായി ഗൗരിയമ്മ
cancel
camera_alt

കെ.​ആ​ർ. ഗൗ​രി​യ​മ്മ​ക്കൊ​പ്പം ഗ​ൺ​മാ​ൻ ബ്രി​ല്യ​ൻ​റ്​ വ​ർ​ഗീ​സ്​

ആ​ല​പ്പു​ഴ: ത​െൻറ സു​ര​ക്ഷ​ക്കാ​യി സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നെ​യും കു​ടും​ബ​ത്തെ​യും ഒ​രു സം​ഘം ആ​ക്ര​മി​ച്ച​തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​സ്വ​സ്ഥ​യാ​യി​രു​ന്നു കെ.​ആ​ർ. ഗൗ​രി​യ​മ്മ. ഗ​ൺ​മാ​നാ​യ സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ ബ്രി​ല്യ​ൻ​റ്​ വ​ർ​ഗീ​സി​നും കു​ടും​ബ​ത്തി​നും നേ​രെ​യാ​ണ്​ 22ന്​ ​രാ​ത്രി ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

പ​ഞ്ചാ​യ​ത്ത്​ പാ​ല​ത്തി​നു​ സ​മീ​പം ക​ട ന​ട​ത്തു​ന്ന ബ്രി​ല്യ​ൻ​റി​െ​ൻ പി​താ​വ്​ ത​ങ്ക​ച്ച​ൻ ക​ട​യ​ട​ച്ച ശേ​ഷം സാ​ധ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട മ​ദ്യ​പ​സം​ഘ​മാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മ​ർ​ദ​ന​മേ​റ്റ ത​ങ്ക​ച്ച​നും ഭാ​ര്യ ആ​ൻ​സ​മ്മ​യും ബ്രി​ല്യ​ൻ​റും അ​നു​ജ​ൻ റി​റ്റ​ൻ​റും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. കൂ​ടു​ത​ൽ പ​രി​ക്കേ​റ്റ ബ്രി​ല്യ​ൻ​റും മാ​താ​വും തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ ഡി​സ്​​ചാ​ർ​ജാ​യ​ത്.

മ​ക​നെ​പ്പോ​ലെ ക​രു​തു​ന്ന ബ്രി​ല്യ​ൻ​റി​നെ ര​ണ്ടു​ത​വ​ണ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ വി​ളി​ച്ച്​ ഗൗ​രി​യ​മ്മ വി​വ​രം അ​ന്വേ​ഷി​ച്ചി​രു​ന്നു. മൂ​ന്ന​ര വ​ർ​ഷ​മാ​യി ഗൗ​രി​യ​മ്മ​യോ​ടൊ​പ്പ​മു​ള്ള ബ്രി​ല്യ​ൻ​റി​ന്​ ആ ​അ​മ്മ​മ​ന​സ്സി​നെ ക​ു​റി​ച്ച്​ ന​ല്ല​പോ​ലെ അ​റി​യാ​വു​ന്ന​തി​നാ​ൽ വേ​ഗം​ത​ന്നെ ഡ്യൂ​ട്ടി​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KR Gowri Amma
News Summary - Gowri amma waiting for the brilliant
Next Story