വാഗ്ദാനം പാലിക്കാത്ത സർക്കാറുകളെ പ്രോസിക്യൂട്ട് ചെയ്യണം -വി.എം. സുധീരൻ
text_fieldsകേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ അനിശ്ചിതകാല സത്യഗ്രഹത്തിന്റെ 150ാം ദിന സമ്മേളനം വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാത്ത സർക്കാറുകളെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് മുൻ മന്ത്രി വി.എം. സുധീരൻ പറഞ്ഞു. ഇതിനായി നിയമം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറക്കുമെന്ന ഇടതുസർക്കാറിന്റെ തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ ബി.ആർ. കൈമൾ കരുമാടി, ജി. രാധാകൃഷ്ണൻ, ഉമ്മൻ ജെ. മേടാരം ,ഹാജിറ ബീവി, ലത കൈമൾ കരുമാടി തുടങ്ങിയവർ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 150 ദിവസം പിന്നിട്ടതിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എം. സുധീരൻ. കേരള മദ്യവിരുദ്ധ മുന്നണി സംസ്ഥാന ചെയർമാൻ മാവേലിക്കര രൂപത മെത്രോപ്പോലീത്ത ഡോ.ജ്വോഷ്വാ മാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിച്ചു.
ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പ് മുഖ്യപ്രഭാഷണം നടത്തി. ആചാര്യ സച്ചിദാനന്ദ ഭാരതി, ബി.ആർ. കൈമൾ കരുമാടി, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ , അഡ്വ. സുജാത വർമ മലപ്പുറം, മുൻ എം. എൽ.എ അഡ്വ. ഷാനിമോൾ ഉസ്മാൻ , ഫാ. ജോൺസൺ പുത്തൻപുരക്കൽ, ഫാ. തോമസ് ഷൈജു, ഐ. മുഹമ്മദ് മുബാഷ്, ഡോ. വിൻസന്റ് മാളിയേക്കൽ, നാസർ ആറാട്ടുപുഴ, കെ.കെ സഫിയ, ഇയ്യച്ചേരി പത്മിനി, കലാമുദ്ദീൻ, എ.വി ഫ്രാൻസിസ്, ചവറ ഗോപകുമാർ, ഡി.എസ്. സദറുദ്ദീൻ, സി.ബി. ഡാനിയൽ തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.