തരിശിനോട് വിട, തിരുവിഴ കാട്ടിൽകോവിലകം പാടത്ത് ഇനി തങ്കക്കതിര് വിളയും...
text_fieldsതിരുവിഴ കാട്ടിൽകോവിലകം പാടത്ത് വിത്തിട്ട് പി.പി. ചിത്തരഞ്ജൻ എം.എൽ.എ
നെൽകൃഷി ഉദ്ഘാടനം ചെയ്യുന്നു
മാരാരിക്കുളം: രണ്ടു പതിറ്റാണ്ടായി തരിശുകിടക്കുന്ന മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഏഴാം വാർഡിലെ തിരുവിഴ കാട്ടിൽകോവിലകം പാടത്ത് നെൽകൃഷി തുടങ്ങി. മാരാരിക്കുളം പഞ്ചായത്തും കൃഷിഭവനും ചേർന്ന് ആരംഭിച്ച നെൽകൃഷിക്ക് ചുക്കാൻ പിടിക്കുന്നത് കർഷകരായ കണിച്ചുകുളങ്ങര നെല്ലുൽപാദന സമിതി പ്രസിഡന്റ് ഹരികൃഷ്ണൻ വർമയും തിരുവിഴ ഫാം ടൂറിസം കേന്ദ്രത്തിന്റെ സംഘാടകരായ ജ്യോതിഷും അനിൽ ലാലും ചേർന്നാണ്. 10 ഏക്കർ പാടമാണ് വീണ്ടും ഹരിതാഭമുകുന്നത്.
പി.പി. ചിത്തരഞ്ജൻ എം.എൽ.എ വിത്തിട്ട് ഉദ്ഘാടനം ചെയ്തു. വിത്ത് വിത മുതൽ വിളവെടുപ്പ് വരെ യന്ത്രവത്കരണം ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കും. പരമ്പരാഗത കൃഷിരീതിയായ വിത്ത് വിതയിൽനിന്നും വത്യസ്തമായി സീഡ് ഡ്രം ഉപയോഗിച്ചാണ് പാടത്ത് വിത്ത് വിതച്ചത്. സാധാരണ രീതിയിൽ 80 മുതൽ 100 കിലോ വിത്ത് ഒരു ഹെക്ടറിന് വരുമ്പോൾ സീഡ് ഡ്രം ഉപയോഗിച്ച് വിതക്കുമ്പോൾ 45 കിലോയിൽ താഴെ മാത്രം വിത്ത് ആവശ്യമായി വരൂ. കൂടാതെ ഇടച്ചിനപ്പ് കൂടുതൽ പൊട്ടുന്നതുകൊണ്ട് വിളവ് കൂടുത്തലായിരിക്കും.
പഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായി അധ്യക്ഷത വഹിച്ചു. മാരാരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി. ഷിബു, വാർഡ് അംഗം സീമ ദിലീപ്, കൃഷി ഓഫിസർ അശ്വതി വിശ്വനാഥൻ, പുറക്കരി നെല്ലുൽപാദന സമിതി സെക്രട്ടറി അനിൽ വെള്ളശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

