സ്കൂട്ടറിന് പിന്നിലിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമം
text_fieldsRepresentation Image
കലവൂർ: കലവൂർ ബർണാഡ് ജങ്ഷന് സമീപം സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്ത സ്ത്രീയുടെ മാല പൊട്ടിച്ചെടുക്കാൻ ബൈക്കിലെത്തിയ മോഷ്ടാവിന്റെ ശ്രമം. സ്ത്രീക്ക് വീണ് പരിക്കേറ്റു. കലവൂർ തകിടിവെളി വീട്ടിൽ അജി (50)ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഇവരുടെ മാല മുക്കുപണ്ടമായിരുന്നു. പൊട്ടിച്ചെടുക്കാൻ നടത്തിയ ശ്രമം വിജയിച്ചുമില്ല. സ്കൂട്ടറിൽനിന്ന് വീണ് പരിക്കേറ്റതിനെ തുടർന്ന് ചെട്ടികാട് ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
മകൻ ഓടിച്ച സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. മോഷണ ശ്രമം വിഫലമായതോടെ മോഷ്ടാവ് ബൈക്ക് നിർത്താതെ കടന്നു. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മണ്ണഞ്ചേരി പൊലീസ് കേസെടുത്തു. ഇതേസമയം കൊമ്മാടിയിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. കറുത്ത വസ്ത്രം ധരിച്ച് ബൈക്കിലെത്തിയ മോഷ്ടാവാണ് രണ്ടു യുവതികളുടെ സ്വർണമാല പൊട്ടിച്ചു കടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.