Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപേ ​വി​ഷ​ബാ​ധ​യേ​റ്റ്​...

പേ ​വി​ഷ​ബാ​ധ​യേ​റ്റ്​ പെ​ൺ​കു​ട്ടി മ​രി​ച്ച സം​ഭ​വം: ധ​ന​സ​ഹാ​യം ന​ൽ​ക​ണം -തു​ഷാ​ർ

text_fields
bookmark_border
thushar vellappally
cancel

ആ​ല​പ്പു​ഴ: വാ​ക്‌​സി​നെ​ടു​ത്തി​ട്ടും പ​ത്ത​നം​തി​ട്ട പെ​രി​നാ​ട് സ്വ​ദേ​ശി​നി അ​ഭി​രാ​മി മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും ബി.​ഡി.​ജെ.​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. പേ ​വി​ഷ​ബാ​ധ​ക്കെ​തി​രെ മൂ​ന്നു ഡോ​സ് വാ​ക്‌​സി​നെ​ടു​ത്തി​ട്ടും ജീ​വ​ൻ ന​ഷ്ട​മാ​യി. അ​ഭി​രാ​മി​ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ വൈ​കി​യെ​ന്ന പ​രാ​തി​യും അ​ന്വേ​ഷി​ക്ക​ണം. വാ​ക്‌​സി​നെ​ക്കു​റി​ച്ച് വി​ദ​ഗ്ധ സ​മി​തി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​യ​മ​സ​ഭ​യി​ലെ പ്ര​ഖ്യാ​പ​ന​വും സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണം. വാ​ക്‌​സി​ന്‍റെ ഗു​ണ​നി​ല​വാ​രം ഡ്ര​ഗ് ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്ക​ണം. തെ​രു​വു​നാ​യ്​ ശ​ല്യ​ത്തി​ൽ​നി​ന്ന്​ നാ​ടി​നെ മോ​ചി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Financial AssistanceThushar Velapallyrabid dog
News Summary - girl died Financial assistance should be provided Tushar
Next Story