ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് അമേരിക്കയിലേക്ക് ഭീമൻ ക്ലോക്ക് കപ്പൽ കയറി
text_fieldsതൈക്കാട്ടുശ്ശേരിയിൽ നിർമിച്ച ഉദ്യാന ഘടികാരം
പൂച്ചാക്കൽ: അമേരിക്കയിലെ ടെക്സാസിലേക്ക് ആലപ്പുഴയിലെ തൈക്കാട്ടുശ്ശേരിയിൽ നിന്ന് ഭീമൻ ഫ്ലോറൽ ക്ലോക്ക് കപ്പൽ കയറി. തൈക്കാട്ടുശ്ശേരി- മാക്കേക്കടവ് റോഡ് സൈഡിൽ ടൂൾ ആൻഡ് ടൈം എന്ന എൻജിനീയറിങ് സ്ഥാപനത്തിൽ കേളമ്പറമ്പിൽ ജോസ് ആന്റണിയും മകൾ നികിതയും ചേർന്ന് തയാറാക്കിയ ക്ലോക്കിന് 250 കിലോഗ്രാം ഭാരവും 6500 ചതുരശ്ര അടി വിസ്തീർണവും ഉണ്ട്.
മിനിറ്റ് സൂചിക്ക് 46 അടി നീളവും മണിക്കൂർ സൂചിക്ക് 35 അടി നീളവും ഉണ്ട്. ടെക്സാസിലെ ഒരു ഉദ്യാനത്തിൽ ജി.പി.എസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഭീമൻ ഘടികാരം ഉടൻ പ്രവർത്തിച്ചു തുടങ്ങും. സൗരോർജത്തിലാണ് ഇതിൻറെ പ്രവർത്തനം. ജോസ് ആന്റണിയും ഉടൻ അമേരിക്കക്ക് തിരിക്കും. മൂന്നുലക്ഷം രൂപ ചെലവിൽ മൂന്നുമാസം കൊണ്ടാണ് ഭീമൻ ഘടികാരം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

