Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനാലാം ക്ലാസുകാരിയുടെ...

നാലാം ക്ലാസുകാരിയുടെ 'പ്രണയചിന്തകൾ' ഹ്രസ്വചി​ത്രമായി

text_fields
bookmark_border
Gayatri Prasad, short film, Pranayandam
cancel
camera_alt

!. ഗാ​യ​തി പ്ര​സാ​ദ്​ സം​വി​ധാ​നം ചെയ്ത ‘പ്ര​ണ​യാ​ന്ധം’ ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നോ​ദ്​​ഘാ​ട​നം എ​ച്ച്. സ​ലാം എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു 2. ഗാ​യ​തി പ്ര​സാ​ദ്

ആ​ല​പ്പു​ഴ: പെ​ൺ​കു​ട്ടി​ക​ൾ​ക്കു​നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ കു​ഞ്ഞു​മ​ന​സ്സി​നെ എ​ത്ര​ത്തോ​ളം വേ​ദ​നി​പ്പി​ച്ചെ​ന്ന​തി​ന്‍റെ നേ​ർ​ചി​ത്ര​മാ​ണ്​ നാ​ലാം ക്ലാ​സു​കാ​രി ഗാ​യ​തി പ്ര​സാ​ദി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ 'പ്ര​ണ​യാ​ന്ധം' ചെ​റു​സി​നി​മ. പൂ​മ്പാ​റ്റ​ക​ളെ​പോ​ലെ പാ​റി​പ്പ​റ​ന്നും​ ക​ഥ​ക​ൾ കേ​ട്ടും സ​ഞ്ച​രി​ക്കേ​ണ്ട ബാ​ല്യ​ത്തി​ൽ മ​ന​സ്സി​ൽ കു​റി​ച്ചി​ട്ട പ്ര​ണ​യ​ചി​ന്ത​ക​ൾ​ക്ക്​ പു​തു​ഭാ​വ​വും പാ​ഠ​ങ്ങ​ളും പ​ക​ർ​ന്നാ​ണ്​ സി​നി​മ​യി​ലെ പ്ര​ണ​യ​ക​ഥ സ​ഞ്ച​രി​ക്കു​ന്ന​ത്.

വ​ർ​ത്ത​മാ​ന​കാ​ല​ത്ത്​​ കു​ടും​ബ ബ​ന്ധ​ങ്ങ​ളി​ലെ വി​ള്ള​ൽ സൃ​ഷ്ടി​ക്കു​ന്ന ആ​കു​ല​ത​ക​ളും അ​തു​വ​​ഴി വ​ഴി​തെ​റ്റി​പ്പോ​കു​ന്ന മ​ക്ക​ളു​ടെ ഭാ​വി​യു​മെ​ല്ലാം കു​ഞ്ഞു​പ്രാ​യ​ത്തി​ൽ കൃ​ത്യ​മാ​യി ഒ​പ്പി​യെ​ടു​ക്കു​ന്ന​താ​ണ്​ ചി​ത്ര​ത്തെ വേ​റി​ട്ടു​നി​ർ​ത്തു​ന്ന​ത്. കോ​ട്ട​യം പാ​ലാ​യി​ലെ കോ​ള​ജ്​ കാ​മ്പ​സി​ൽ പെ​ൺ​കു​ട്ടി​യെ കാ​മു​ക​ൻ ക​ഴു​ത്ത​റു​ത്ത്​ കൊ​ന്ന സം​ഭ​വ​ത്തി​ന്‍റെ പി​രി​മു​റു​ക്ക​ത്തി​ൽ​നി​ന്നാ​ണ്​ 18 മി​നി​റ്റ്​ നീ​ളു​ന്ന 'പ്ര​ണ​യാ​ന്ധം' ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ പി​റ​വി.

ആ​ല​പ്പു​ഴ ക​ള​ർ​കോ​ട്​ പ​വി​ത്രം വീ​ട്ടി​ലി​രു​ന്ന്​ മ​ന​സ്സി​ൽ രൂ​പ​പ്പെ​ട്ട ആ​ശ​യം ആ​ദ്യ​മാ​യി പ​ങ്കു​വെ​ച്ച​ത്​ പി​താ​വ്​ ഗി​രി​പ്ര​സാ​ദി​നോ​ടും മാ​താ​വ്​ ക​സ്തൂ​രി​യോ​ടു​മാ​യി​രു​ന്നു. അ​വ​ർ അ​തി​ന്​ ചി​റ​കു​വി​ട​ർ​ത്തി​യ​പ്പോ​ൾ കേ​ര​ള​ത്തി​ന്​ സ്വ​ന്ത​മാ​യ​ത്​ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ സം​വി​ധാ​യ​ക​യെ​യാ​ണ്. വീ​ടും പ​രി​സ​ര​വും സ​മീ​പ​ത്തെ പ​റ​വൂ​ർ സ്കൂ​ളി​ലു​മാ​യി സി​നി​മ ചി​ത്രീ​ക​രി​ക്കാ​ൻ ​​വേ​ണ്ടി​വ​ന്ന​ത്​ ര​ണ്ടു​ദി​വ​സ​മാ​ണ്.

തി​ര​ക്ക​ഥ​യും ആ​ശ​യ​വും ഉ​ള്ള​ട​ക്ക​വു​​മെ​ല്ലാം ഒ​റ്റ​ക്കാ​ണ്​ സൃ​ഷ്ടി​ച്ചെ​ടു​ത്ത​ത്. ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു​മു​മ്പേ സ​ഞ്ച​രി​ച്ച ഒ​മ്പ​തു​വ​യ​സ്സു​കാ​രി​ക്ക്​ പ്ര​ണ​യ​ത്തി​ന്‍റെ നി​ഗൂ​ഢ​ത​ക​ൾ മ​ന​സ്സി​ലാ​ക്കാ​നാ​വു​മോ​ എ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന​ചോ​ദ്യം. സി​നി​മ​യി​ലൂ​ടെ ഗാ​യ​തി പ്ര​സാ​ദ്​ അ​തി​ന്​ ഉ​ത്ത​രം ന​ൽ​കി​യെ​ന്നാ​ണ്​ നി​റ​ഞ്ഞ​സ​ദ​സ്സി​ൽ ആ​ദ്യ​പ്ര​ദ​ർ​ശ​നം ക​ണ്ടി​റ​ങ്ങി​യ​വ​രു​ടെ പ്ര​തി​ക​ര​ണം.

ഗാ​യ​തി​യു​ടെ മാ​താ​വ്​ ക​സ്തൂ​രി, സ​ഹോ​ദ​രി ഗൗ​രി, അ​വ​ളു​ടെ കൂ​ട്ടു​കാ​രി​ക​ളാ​യ അ​ബി ബാ​ഷ, ആ​ലി​യ, പ​റ​വൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക മി​നി​മോ​ൾ, അ​യ്യ​പ്പ​ൻ, സു​രേ​ഷ്​ എ​ന്നി​വ​രാ​ണ്​ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ. അ​ഭി​ന​യ​ക​ല വ​ശ​മി​ല്ലാ​ത്ത മാ​താ​വ്​ ക​സ്തൂ​രി സി​നി​മ​യി​ൽ നാ​യ​ക​ന്‍റെ അ​മ്മ​യാ​യാ​ണ്​ വേ​ഷ​മി​ടു​ന്ന​ത്. സ​ഹോ​ദ​രി ഗൗ​രി​യാ​ട്ടെ നാ​യി​ക​യു​ടെ കൂ​ട്ടു​കാ​രി​യാ​യും. ആ​ദ്യ​പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​നം എ​ച്ച്. സ​ലാം എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു.

തി​ര​ക്ക​ഥാ​കൃ​ത്ത്​ അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ യൂ​ട്യൂ​ബ്​ റി​ലീ​സ്​ നി​ർ​വ​ഹി​ച്ചു. അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​കേ​ഷ്, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ ഗീ​ത ബാ​ബു, പി. ​അ​ഞ്ജു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ സ​ജി​ത സ​തീ​ശ​ൻ, പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ ആ​ർ. വി​നോ​ദ്​​കു​മാ​ർ, ജ​യ​ലേ​ഖ ജ​യ​കു​മാ​ർ, അ​ജി​ത ശ​ശി, കെ.​ബി. അ​ജ​യ​കു​മാ​ർ, വി.​കെ. വി​ശ്വ​നാ​ഥ​ൻ, ഒ. ​ഷാ​ജ​ഹാ​ൻ, കെ.​വി. രാ​കേ​ഷ്, കു​ട്ടി​സം​വി​ധാ​യി​ക ഗാ​യ​തി പ്ര​സാ​ദ്, പി​താ​വ്​ ഗി​രി​പ്ര​സാ​ദ്, മാ​താ​വ്​ ക​സ്തൂ​രി, സ​ഹോ​ദ​രി ഗൗ​രി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. 'പ്ര​ണ​യ​ത്തി​ന്‍റെ സാ​മൂ​ഹി​ക​പാ​ഠ​ങ്ങ​ൾ' വി​ഷ​യ​ത്തി​ൽ സം​വാ​ദ​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:short filmGayatri PrasadPranayandam
News Summary - Gayatri Prasad short film Pranayandam
Next Story