Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗ്യാസ്​ സിലിണ്ടർ...

ഗ്യാസ്​ സിലിണ്ടർ ​ചോർന്നു; വീട്​ പൂർണമായും കത്തിനശിച്ചു

text_fields
bookmark_border
ഗ്യാസ്​ സിലിണ്ടർ ​ചോർന്നു; വീട്​ പൂർണമായും കത്തിനശിച്ചു
cancel
camera_alt

ഗ്യാ​സ്​ സി​ലി​ണ്ട​ർ ചോ​ർ​ന്ന്​ ക​ത്തി​ന​ശി​ച്ച ആ​ല​പ്പു​ഴ പാ​തി​രാ​പ്പ​ള്ളി പാ​ട്ടു​ക​ളം സു​ഹ​റ മ​ൻ​സി​ലി​ൽ സെ​ബി​യ​യു​ടെ വീ​ട്

ആ​ല​പ്പു​ഴ: ഗ്യാ​സ് സി​ലി​ണ്ട​ർ ചോ​ർ​ന്ന് ര​ണ്ടു​മു​റി​യും അ​ട​ക്ക​ള​യും ഉ​ൾ​​പ്പെ​ടെ വീ​ട്​ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. അ​പ​ക​ട​സ​മ​യം വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.

ആ​ല​പ്പു​ഴ പാ​തി​രാ​പ്പ​ള്ളി പാ​ട്ടു​ക​ളം സു​ഹ​റ മ​ൻ​സി​ലി​ൽ സെ​ബി​യ​യു​ടെ വീ​ടാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ​നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​തും ആ​ടി​ന്റെ ക​ര​ച്ചി​ലും കേ​ട്ട നാ​ട്ടു​കാ​രാ​ണ് ആ​ദ്യം സം​ഭ​വം ക​ണ്ട​ത്. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ചു. ഫ​യ​ർ ഫോ​ഴ്സ് യൂ​നി​റ്റ് എ​ത്തും മു​മ്പ് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

വ​ള​ർ​ത്തു​പൂ​ച്ച വീ​ടി​നു​ള്ളി​ൽ വെ​ന്തു​മ​രി​ച്ചു. മൂ​ന്ന്​ ആ​ടു​ക​ളി​ൽ ഒ​രാ​ടി​ന്​ പൊ​ള്ള​ലേ​റ്റു. ഫ്രി​ഡ്ജ്, വാ​ഷി​ങ്​ മെ​ഷീ​ൻ, അ​ല​മാ​ര, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ക​ത്തി​ന​ശി​ച്ചു. ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തു​ന്ന സെ​ബി​യ​യും മ​ക​ൻ അ​നൂ​പും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. അ​നൂ​പ്​ ബു​ധ​നാ​ഴ്ച രാ​വി​ലെ എ​റ​ണാ​കു​ള​ത്തേ​ക്ക്​ പോ​യ​തി​നാ​ലും മാ​താ​വ്​ സെ​ബി​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ്​ തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ഗ്യാ​സ്​ സി​ലി​ണ്ട​ർ ചോ​ർ​ന്ന​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

ആ​ല​പ്പു​ഴ നി​ല​യ​ത്തി​ലെ ഒ​രു​വാ​ഹ​നം കേ​ടാ​യ​തി​നാ​ലും ര​ണ്ടാ​മ​ത്തെ വാ​ഹ​ന​ത്തി​ന് മ​റ്റൊ​രും അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് പോ​കേ​ണ്ടി വ​ന്ന​തി​നാ​ലും ഫ​യ​ർ​ഫോ​ഴ്സ് ചേ​ർ​ത്ത​ല യൂ​നി​റ്റാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട​തോ​ടെ എ​ങ്ങ​നെ മു​ന്നോ​ട്ട് പോ​കു​മെ​ന്ന​റി​യാ​തെ നി​സ്സ​ഹാ​യ​വ​സ്ഥ​യി​ലാ​ണ് കു​ടും​ബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha firePathirappally Alappuzhafire accidentHouse firegas cylinder leak
News Summary - Gas cylinder leaked; house completely burnt down
Next Story