ചായക്കടക്ക് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
കായംകുളം: ചായക്കടക്ക് മുന്നിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളെ ആക്രമിച്ച സംഘം അറസ്റ്റിൽ. കൃഷ്ണപുരം ദേശത്തിനകം ഓണമ്പള്ളിൽ ആദിൽ അഫ്സർ (20), പുള്ളിക്കണക്ക് കളപ്പുരയ്ക്കൽ തെക്കതിൽ ലക്ഷം വീട്ടിൽ സക്കീർ (മുഹമ്മദ് സഹീർ -21), എരുവ പടിഞ്ഞാറ് കുറ്റിത്തറ കിഴക്കതിൽ അജ്മൽ (20) എന്നിവരെയാണ് കായംകുളം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ആറിന് പുലർച്ചെ ഒ.എൻ.കെ ജങ്ഷന് തെക്ക് വശത്തെ ചായക്കടയുടെ മുൻവശത്ത് നടന്ന തർക്കം പിന്നീട് അടിപിടിയിൽ കലാശിക്കുകയായിരുന്നു. യുവാക്കളെ പിന്തുടർന്ന സംഘം ഇവർ താമസിക്കുന്ന സ്ഥലത്തെത്തി അതിക്രമം അഴിച്ചുവിടുകയായിരുന്നു. ഇരുമ്പ് വടി, കത്തി, ഇടിക്കട്ട, ഇടിവള, ഹെൽമെറ്റ് എന്നിവ ഉപയോഗിച്ച് കല്ലേലിഭാഗം സ്വദേശിയായ യുവാവിന്റെ തലക്ക് മാരകമായി പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച സുഹൃത്തുക്കളെയും അക്രമിച്ചു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കോതമംഗലത്തുനിന്നാണ് പൊലീസ് പിടികൂടിയത്. പിടിയിലായ ആദിൽ അഫ്സർ വള്ളികുന്നം, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളിലും പ്രതിയാണ്. ഡിവൈ.എസ്.പി ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സി.ഐ അരുൺ ഷാ, എസ്.ഐ രതീഷ് ബാബു, എ.എസ്.ഐ ഹരി, സി.പി.ഒമാരായ അഖിൽ മുരളി, സബീഷ്, സോനു ജിത്ത്, അനു, അനന്തകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

