Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജി. സുധാകരന്റെ സമീപനം...

ജി. സുധാകരന്റെ സമീപനം കൃഷ്ണ പിള്ള സ്മാരകം തകർത്തവർക്ക്‌ ഒത്താശചെയ്യുന്നത് -സജി ചെറിയാൻ

text_fields
bookmark_border
ജി. സുധാകരന്റെ സമീപനം കൃഷ്ണ പിള്ള സ്മാരകം തകർത്തവർക്ക്‌ ഒത്താശചെയ്യുന്നത് -സജി ചെറിയാൻ
cancel

ചെ​ങ്ങ​ന്നൂ​ർ: പി. ​കൃ​ഷ്ണ പി​ള്ള സ്മാ​ര​കം ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സ​ജി ചെ​റി​യാ​നും. ക​മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി രൂ​പീ​ക​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ പി. ​കൃ​ഷ്‌​ണ​പി​ള്ള​യെ ആ​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ്‌ ജി.​സു​ധാ​ക​ര​ന്റെ പ്ര​സ്‌​താ​വ​ന​യെ​ന്ന്‌ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റം​ഗ​വും സ്ഥാ​നാ​ർ​ഥി​യു​മാ​യ സ​ജി ചെ​റി​യാ​ൻ പ്ര​തി​ക​രി​ച്ചു. മ​ന്ദി​രം ത​ക​ർ​ത്ത​വ​ർ​ക്ക്‌ ഒ​ത്താ​ശ​ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ്‌ സു​ധാ​ക​ര​ൻ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്‌. പ്ര​സ്ഥാ​ന​ത്തെ ഒ​റ്റി​ക്കൊ​ടു​ക്കാ​നും ആ​ക്ഷേ​പി​ക്കാ​നു​മാ​യി എ​ന്തു വി​ല​കു​റ​ഞ്ഞ അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്താ​നും ക​ഴി​യു​ന്ന ത​ര​ത്തി​ലേ​ക്ക്‌ അ​ദ്ദേ​ഹം അ​ധഃ​പ​തി​ച്ച​തി​ൽ ദുഃ​ഖ​മു​ണ്ടെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. ഇ​ത്ര​യും​കാ​ലം പ്ര​വ​ർ​ത്തി​ച്ച പ്ര​സ്ഥാ​ന​ത്തെ നാ​ലു​വോ​ട്ടി​ന്‌ വേ​ണ്ടി ത​ള്ളി​പ്പ​റ​യു​ക​യും ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്ന​ത്‌ പ​രാ​ജ​യ ഭീ​തി​കൊ​ണ്ടാ​ണ്‌. ഇ​തി​ന്‌ ക​ടു​ത്ത മ​റു​പ​ടി അ​മ്പ​ല​പ്പു​ഴ​യി​ലെ ജ​ന​ങ്ങ​ൾ ന​ൽ​കും. ത​നി​ക്ക്‌ ക​ഞ്ഞി​ക്കു​ഴി​യി​ൽ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​ണ്‌ സം​ഭ​വം ന​ട​ക്കു​ന്ന​ത്‌. അ​ന്ന്‌ രാ​ത്രി 2.30ന്‌ ​താ​ൻ അ​വി​ടെ​യെ​ത്തി​യി​രു​ന്നു​വെ​ന്ന സു​ധാ​ക​ര​ന്റെ പ്ര​സ്‌​താ​വ​ന വ​സ്‌​തു​താ​വി​രു​ദ്ധ​മാ​ണ്‌. ആ​ക്ര​മ​ണം ന​ട​ന്ന​താ​യി പു​ല​ർ​ച്ചെ ആ​റി​നാ​ണ്‌ താ​ൻ അ​റി​യു​ന്ന​ത്‌. രാ​വി​ലെ 8.30നാ​ണ്‌ സം​ഭ​വ​സ്ഥ​ല​ത്ത്‌ എ​ത്തു​ന്ന​ത്‌. തു​ട​ർ​ന്ന്‌ ശ​ക്‌​ത​മാ​യ പൊ​ലീ​സ്‌ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്‌ ആ​വ​ശ്യ​പ്പെ​ട്ടു.

യു.​ഡി.​എ​ഫ്‌ ഭ​ര​ണ​കാ​ല​ത്ത്‌ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​വ​രു​ടെ പൊ​ലീ​സ്‌ അ​ന്വേ​ഷി​ച്ച്‌ ചി​ല​രെ കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി കേ​സെ​ടു​ത്തു. കേ​സ്‌ പി​ന്നീ​ട്‌ കോ​ട​തി ത​ള്ളി. അ​ന്ന്‌ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​നാ​ണ്‌ ശ​ക്‌​ത​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്‌ ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്‌. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്രൈം​ബ്രാ​ഞ്ചാ​ണ്‌ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്‌. സം​ഭ​വ​മ​റി​ഞ്ഞ്‌ വി.​എ​സും പി​ണ​റാ​യി​യും സ്ഥ​ല​ത്ത്‌ എ​ത്തി​യി​രു​ന്നു. ശ​ക്‌​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പ്ര​തി​ക​ളെ അ​റ​സ്‌​റ്റ്‌ ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.​എ​ന്നാ​ൽ അ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ല​ല്ല പോ​യ​ത്‌. ഇ​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്വം കോ​ൺ​ഗ്ര​സ്‌ സ​ർ​ക്കാ​രി​നാ​ണ്‌. അ​ങ്ങ​നെ​യു​ള്ള കോ​ൺ​ഗ്ര​സി​ന്‌ ഒ​പ്പം നി​ന്നാ​ണ്‌ ജി. ​സു​ധാ​ക​ര​ൻ ഇ​പ്പോ​ൾ ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന്‌ സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G.SudakaranalappuzaMalayalam NewsSaji Cherian
News Summary - G. Sudhakaran's approach is condoning those who destroyed Krishna Pillai memorial - Saji Cherian
Next Story