കെ.എസ്.ആർ.ടി.സിക്ക് അഞ്ച് ബസുകൾ വാങ്ങിനൽകും -ജി. സുധാകരൻ എം.എൽ.എ
text_fieldsആലപ്പുഴ: പൊതുബസ് ഫ്ലീറ്റിലേക്ക് പുതിയ ബസ് വാങ്ങുന്നതിനായി ജി. സുധാകരൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ അനുവദിച്ചു. തുടർന്നുള്ള നാല് വർഷം ഓരോന്നും അനുവദിച്ച് അഞ്ച് ബസുകൾ കെ.എസ്.ആര്.ടി.സിക്ക് ലഭ്യമാക്കാനാണ് ജി. സുധാകരൻ എം.എൽ.എയുടെ തീരുമാനം. പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം യാത്രാക്ലേശം നേരിടുന്ന ജനങ്ങൾക്ക് കൂടുതൽ യാത്രാസൗകര്യം ഉറപ്പാക്കാനും ഈ ഇടപെടൽ സഹായകമാകും.
ഗതാഗത മന്ത്രി സി.പി. ജോൺ അമ്പലപ്പുഴ എം.എൽ.എക്ക് നൽകിയ കത്തിന്റെയും 2026 സെപ്റ്റംബർ 25ലെ ധനകാര്യ വകുപ്പിന്റെ സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് ആദ്യ ബസിനായി 45 ലക്ഷം രൂപ അനുവദിച്ചത്.
ബസ് വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി ആലപ്പുഴ ഡിപ്പോയിൽനിന്ന് അമ്പലപ്പുഴ മണ്ഡലത്തിലെ യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സർവീസ് നടത്തുന്നതിനാണ് മുൻഗണന. ആവശ്യാനുസരണം സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് കെ.എസ്.ആർ.ടി.സിയുടെ പൊതുബസ് ഫ്ലീറ്റിന്റെ ഭാഗമായി ബസ് സർവീസ് നടത്തുന്നതിനും പ്രയോജനപ്പെടുത്താം.
പുതിയ ബസുകൾ സർവീസിലെത്തുന്നതോടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗതത്തോടുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും സാധിക്കുമെന്നാണ് പ്രതീക്ഷ. do the same
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

