ഒളിവിലിരുന്ന പ്രതി ഏഴുവർഷത്തിനുശേഷം പിടിയിൽ
text_fieldsഅജേഷ്
ആലപ്പുഴ: ഒളിവിലായിരുന്ന പ്രതി ഏഴ് വർഷത്തിന് ശേഷം പിടിയിൽ. വള്ളികുന്നം കടുവിനാൽ വില്ലകത്ത് വീട്ടിൽ അജേഷിനെയാണ് (37) വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. 2018 ഒക്ടോബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം. അജേഷ് വീട്ടിലിരുന്ന് മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് പിതാവ് ചോദ്യംചെയ്തതിലുള്ള വിരോധത്തിൽ വെട്ടുകത്തിയെടുത്ത് പിതാവിനെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തിരുന്നു.
ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോവുകയായിരുന്നു. ഇയാൾ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി എഴുമറ്റൂരിൽ ഒളിച്ചുതാമസിക്കുന്നതായി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ വള്ളികുന്നം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ. സുരേഷ് കുമാർ, എസ്.ഐ ജി. രാജീവ്, സി.പി.ഒമാരായ എം. അഖിൽ കുമാർ, ഫിറോസ്. എ, വിഷ്ണു പ്രസാദ്, അൻഷാദ് എന്നിവരാണ് പ്രതിയെ പിടികുടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

