ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതികൾ പിടിയിൽ
text_fieldsഅമ്പലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ. പുറക്കാട് പഞ്ചായത്ത് 17 ാം വാർഡ് പുതുവൽ വിഷ്ണു (32), ഒന്നാം വാർഡ് കരൂർ നടുവിലേ പറമ്പ് ദേവനന്ദു (21) എന്നിവരെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
വിവിധ ജില്ലകളിലെ നൂറോളം പേരിൽനിന്നായി ഒരു കോടിയോളം രൂപ തട്ടിയെന്നാണ് കേസ്. പുന്നപ്ര സ്റ്റേഷനിൽ ആറോളം കേസിൽ പ്രതികളായ ഇവർ ഏറെനാളായി വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു. പ്രതികൾക്കായി ജില്ല പൊലീസ് മേധാവി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.മറ്റ് സ്റ്റേഷനുകളിലും വിസ തട്ടിപ്പിന് ഇവർക്കെതിരെ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

