സ്വർണവും പണവും കവർന്ന നാല് യുവാക്കൾ അറസ്റ്റിൽ
text_fieldsബൈജു,അഖിൽ, അനസ്, പ്രവീൺ
ആലപ്പുഴ: കൊമ്മാടിയിലെ സ്പായിൽ പട്ടാപ്പകൽ ഉടമയെ ക്രൂരമായി മർദിച്ച് സ്വർണവും പണവും കവർന്ന കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ. നഗരസഭ ചാത്തനാട് വാർഡ് വാലൻചിറ വീട്ടിൽ ബൈജു (32), ചാത്തനാട് വാർഡ് മഠത്തിപ്പറമ്പ് വീട്ടിൽ അനസ് (40), ചാത്തനാട് വാർഡ് കാവുപറമ്പിൽ വീട്ടിൽ അഖിൽ (26), മണ്ണഞ്ചേരി പഞ്ചായത്ത് 22ാം വാർഡ് മണ്ണഞ്ചേരി കോളനിയിൽ പ്രവീൺ (27) എന്നിവരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി അനസ് വഴിച്ചേരി മാർക്കറ്റിലെ ലോഡിങ് തൊഴിലാളിയാണ്.
ഞായറാഴ്ച വൈകീട്ട് നാലിനാണ് സംഭവം. സ്പായിലെത്തിയ സംഘം ഉടമ സാമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും നൽകാതിരുന്നപ്പോൾ മർദിക്കുകയായിരുന്നു. പിന്നീട് 40,000 രൂപ വിലവരുന്ന ഒരുപവൻ മാലയും 30,000 രൂപയും പിടിച്ചെടുത്തശേഷം മുങ്ങി. പൊലീസ് അന്വേഷണത്തിൽ ആലപ്പുഴ കലവൂരിൽനിന്നാണ് പ്രതികളെ പിടികൂടിയത്.
സാം തിരുവനന്തപുരം സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നോർത്ത് എസ്.എച്ച്.ഒ എം.കെ. രാജേഷ്, എസ്.ഐ എം.കെ. രാജേഷ്, എസ്.ഐ പ്രദീപ്, എസ്.ഐ ജോസഫ് സ്റ്റാൻലി, റോബിൻസൺ, ശ്രീരേഖ, ഗിരീഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

