Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവ് കേസിലെ പ്രതികൾക്ക് നാലുവർഷം തടവ്
text_fieldsbookmark_border
കാശിമായൻ, അർജുൻ
ആലപ്പുഴ: കഞ്ചാവ് കേസിൽ തമിഴ്നാട് സ്വദേശികളായ പ്രതികൾക്ക് നാലുവർഷം കഠിനതടവും 25,000രൂപ പിഴയും. തമിഴ്നാട് തേനി ജില്ലയിൽ ഉത്തമപാളയം താലൂക്കിൽ കമ്പം മുനിസിപ്പാലിറ്റിയിൽ 58 കുറങ്കുമായൻ സ്ട്രീറ്റിൽ കാശിമായൻ (69), കമ്പം മുനിസിപ്പാലിറ്റി വാർഡ് ഒന്ന് 53 കോമ്പുറോഡ് അർജുനൻ (42) എന്നിവരെയാണ് ആലപ്പുഴ അഡീഷനൽ സെഷൻസ് ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ആർ. ബാബുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് കോടതിയിൽ കുറ്റപത്രം നൽകിയത്.
Next Story

