രേഖയില്ലാത്ത നാല് ഹൗസ്ബോട്ടുകൾക്ക് പിഴ; ഒരെണ്ണത്തിന് യാത്രാനിരോധനം
text_fieldsപുന്നമട ഫിനിഷിങ് പോയന്റിൽ ജില്ല കലക്ടറുടെ പ്രത്യേകസ്ക്വാഡ് ഹൗസ്ബോട്ടിൽ പരിശോധന നടത്തുന്നു
ആലപ്പുഴ: ജില്ലകലക്ടർ രൂപവത്കരിച്ച പ്രത്യേകസ്ക്വാഡിന്റെ പരിശോധനയിൽ രേഖയില്ലാതെ സർവിസ് നടത്തിയ നാല് ഹൗസ്ബോട്ടുകൾക്ക് പിഴയും ഒരെണ്ണത്തിന് താൽകാലിക യാത്രാനിരോധനവും.
വേമ്പനാട് കായൽ പുനരുജ്ജീവനവും സംരക്ഷണവും കാമ്പയിന്റെ ഭാഗമായി സംയുക്ത സ്ക്വാഡിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചവരെയായിരുന്നു പരിശോധന. പുന്നമട ഫിനിഷിങ് പോയന്റ് കേന്ദ്രീകരിച്ച് ആകെ ഏഴ് ബോട്ടുകൾ പരിശോധിച്ചു. ഇതിൽ നാലെണ്ണത്തിനാണ് ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയത്.
ലൈസൻസ് അടക്കം രേഖകളില്ലാതെ ഹൗസ്ബോട്ടുകൾക്ക് പിഴചുമത്താൻ തുറമുഖവകുപ്പ് നോട്ടീസ് നൽകി. ടൂറിസം, ഡി.ടി.പി.സി, നഗരസഭ, തുറമുഖവകുപ്പ്, പൊലൂഷൻ കൺട്രോൾ ബോർഡ്, ടൂറിസം പൊലീസ് തുടങ്ങിയ വകുപ്പുകളിൽനിന്നുള്ളവർ പരിശോധനക്ക് നേതൃത്വം നൽകി. ഇതിന് പിന്നാലെ പരിസരത്തെ കടകളിൽ നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തെക്കുറിച്ച് ബോധവത്കരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

