നാമ്പുകുളങ്ങരയിൽ വൻ കഞ്ചാവ് വേട്ട: നാലുപേർ അറസ്റ്റിൽ
text_fieldsയൂസഫ്, റിയാസ് ഖാൻ, വിനീത്, അമീൻ
കറ്റാനം: ഇലിപ്പക്കുളം നാമ്പുകുളങ്ങരയിൽ പൊലീസ് റെയ്ഡിൽ 10 കിലോയോളം കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ. കട്ടച്ചിറ യൂസഫ് മൻസിൽ യൂസഫ് (27), കാപ്പിൽ കിഴക്ക് നല്ലേത്ത് പുത്തൻപുരയിൽ റിയാസ് ഖാൻ (44), കട്ടച്ചിറ വി.വി ഭവനത്തിൽ വിനീത് (29), ഇലിപ്പക്കുളം കല്ലേത്ത് അമീൻ (33) എന്നിവരാണ് അറസ്റ്റിലായത്.
നാമ്പുകുളങ്ങര കുരിശുമൂട് ഭാഗത്തു ഇവർ സഞ്ചരിച്ച കെ.എൽ -01- എ.എസ് 3121നമ്പർ ഇന്നോവ കാറിൽനിന്നാണ് കഞ്ചാവ് പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന 19,220 രൂപയും വാഹനത്തിൽനിന്ന് 1,59,500 രൂപയും പിടിച്ചെടുത്തു. അതേസമയം, 45 കിലോയോളം കഞ്ചാവ് സംഘം പ്രദേശത്ത് വിൽപനക്ക് എത്തിച്ചതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
കുരിശുംമൂട് ഭാഗത്തെ കല്ലിൽ ബിൽഡിങ് കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ നീക്കമെന്നായിരുന്നു വിവരം. ഇവിടെ ഇവരുടെ സുഹൃത്ത് വാടകക്ക് എടുത്ത മുറിയിലും പരിശോധന നടത്തി. ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. എന്നാൽ, ഇയാൾ താമസിച്ചിരുന്ന മുറിയിൽനിന്നാണ് കഞ്ചാവ് പിടികൂടിയതെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

