വാക്കുപാലിച്ച് മുൻ മന്ത്രി ജി. സുധാകരൻ: വിദ്യാർഥികൾക്ക് ഫോണുകൾ കൈമാറി
text_fieldsആലപ്പുഴ: രണ്ട് മാസംമുമ്പ് മന്ത്രിയായിരുന്ന സമയത്താണ് രണ്ട് വിദ്യാർഥികളുടെ കുടുംബം വിദ്യാഭ്യാസ ആവശ്യത്തിന് സ്മാര്‍ട്ട് ഫോണ്‍ വേണമെന്നുള്ള ആവശ്യം ജി. സുധാകരനെ അറിയിച്ചത്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായതിനാൽ ഇത് സാധ്യമാക്കാനായില്ല.
തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ അദ്ദേഹം ദീർഘമായ ആയുർേവദ ചികിത്സക്ക് പോകുകയും ചെയ്തു. തുടർന്ന് സുധാകരെൻറ അഭ്യർഥന പ്രകാരം പ്രവാസി വ്യവസായിയും എലൈറ്റ് ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ ആര്. ഹരികുമാറാണ് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്‍കിയത്. വണ്ടാനെത്ത അന്‍വര്‍ഷാ, സസ്രീന ദമ്പതികളുടെ മകനായ എല്‍.കെ.ജി വിദ്യാർഥിക്കും കളര്‍കോട് സ്വദേശിനിയായ ആശയുടെ ഏഴാം ക്ലാസ് വിദ്യാർഥിയായ മകനുമാണ് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്.
വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം ആർ. ഹരികുമാറിെൻറ ഉടമസ്ഥതയിെല കലാ ടൂറിസ്റ്റ് ഹോമിലാണ് ജി. സുധാകരന് ആദ്യ ഫോണ്‍ കൈമാറിയത്. സി. രാധാകൃഷ്ണന്, ബാബു പണിക്കര്‍, എ.ആര്.ജി. ഉണ്ണിത്താന്, എൻജിനീയര്‍ റഷീദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ആയുർവേദ ചികിത്സക്കുേശഷം ജി. സുധാകരൻ പങ്കെടുത്ത ആദ്യത്തെ പൊതുപരിപാടിയും ഇതായിരുന്നു. സുധാകരെൻറ വസതിയായ നവനീതത്തിൽെവച്ചാണ് രണ്ടാമത്തെ േഫാൺ കൈമാറിയത്.