മുന്‍ കൗണ്‍സിലറുടെ കൊലപാതകം: നടുക്കം മാറാതെ നാട്ടുകാർ
text_fieldsമാവേലിക്കര: നഗരസഭ മുന്‍കൗണ്‍സിലറെ മകന്‍ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നടുങ്ങി നാട്ടുകാർ. 12ാം വാര്‍ഡ് മുന്‍കൗണ്‍സിലറും സി.പി.ഐ നേതാവുമായിരുന്ന കല്ലുമല ഉമ്പര്‍നാട് ഇട്ടിയപ്പന്‍വിള വൃന്ദാവന്‍ (മുറിമല കിഴക്കതില്‍) കനകമ്മ സോമരാജനാണ് (67) കൊല്ലപ്പെട്ടത്.
കനകമ്മയും മകന്‍ കൃഷ്ണദാസും വീട്ടില്‍ താമസിച്ചത് അയല്‍ബന്ധങ്ങള്‍ ഒന്നുമില്ലാതെയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. കനകമ്മയുടെ ഭര്‍ത്താവ് സോമരാജന്റെ മരണശേഷമാണ് ഇവര്‍ വീട് വാങ്ങി ഇവിടെ താമസമാക്കുന്നത്. എട്ട് വര്‍ഷമായി താമസിക്കുന്നുണ്ടെങ്കിലും നാട്ടുകാര്‍ക്ക് ഇവരെപ്പറ്റി വ്യക്തമായ ധാരണകള്‍ ഒന്നും ഇല്ല. പ്രധാനറോഡില്‍ നിന്ന് നൂറ് മീറ്ററോളം ഒറ്റയടിപ്പാതയിലൂടെ സഞ്ചരിച്ച് വേണം വീട്ടിലേക്ക് എത്തിച്ചേരാന്‍.
പൊലീസ് എത്തുമ്പോഴാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായതായി നാട്ടുകാര്‍ പോലും അറിയുന്നത്. മാതാവ് കനകമ്മയും കൃഷ്ണദാസും അയല്‍വാസികളുമായി കണ്ടാല്‍ ചിരിക്കുമെന്നല്ലാതെ മറ്റ് സൗഹൃദങ്ങള്‍ ഇല്ലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
നടന്നത് ക്രൂരമര്‍ദനം
കൃഷ്ണദാസ് കനകമ്മയെ കൊലപ്പെടുത്തിയത് ക്രൂരമായ മർദനത്തിലൂടെയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. ഇവര്‍ താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയിലും ഇത് സാധൂകരിക്കുന്ന തെളിവുകള്‍ പൊലീസിന് പ്രഥമ ദൃഷ്ട്യാ ലഭിച്ചു. കിടപ്പുമുറിയിലെ കട്ടിലും മെത്തയും അലങ്കോലപ്പെട്ട അവസ്ഥയിലായിരുന്നു. കനകമ്മയുടെ ശരീരമാസകലം വലിയ മർദനങ്ങളേറ്റിട്ടുണ്ട്.
പൂര്‍ണമായും തകര്‍ന്ന വാരിയെല്ലിന്റെ ഭാഗങ്ങള്‍ ശ്വാസ കോശത്തിലും കരളിലും തുളച്ചുകയറിയ നിലയിലായിരുന്നു. കഴുത്തിലെ അസ്ഥികള്‍ക്ക് വലിയ തരത്തിലുള്ള ആഘാതമേറ്റുള്ള പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. തലയുടെ മുകള്‍ഭാഗത്ത് ശക്തമായ ക്ഷതമേറ്റ് ആന്തരിക രക്തശ്രാവവും ഉണ്ടായി. ഇത്തരത്തിലുള്ള പരിക്കുകള്‍ വലിയ തോതിലുള്ള മർദനത്തിലൂടയെ ഉണ്ടാകു എന്നാണ് പൊലീസിന്റെ അനുമാനം. പ്രതി സംഭവസമയം മദ്യപിച്ചിരുന്നതായും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

