ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി
text_fieldsഭക്ഷ്യസുരക്ഷാ വകുപ്പ് ജീവനക്കാർ പരിശോധന നടത്തുന്നു
ചാരുംമൂട്: ക്രിസ്മസ് - പുതുവത്സരത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാവകുപ്പ് വിപണികളിൽ ശക്തമായി. കഴിഞ്ഞ ദിവസം ചാരുംമൂട് ഫിഷ് മാർക്കറ്റ്, നൂറനാട് പാറ ജങ്ഷൻ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 60 കിലോയോളം കേര, മങ്കട, കിളിമീൻ തുടങ്ങിയ മത്സ്യങ്ങൾ കണ്ടെത്തി നശിപ്പിച്ചു.
ക്രിസ്മസിന്റെ തലേദിവസം വളരെ തിരക്കേറിയ മാർക്കറ്റായ കല്ലുമല ഫിഷ് മാർക്കറ്റ് പരിശോധന നടത്തിയതിൽ 30 കിലോയോളം പഴകിയ ചൂരയും ഭക്ഷ്യയോഗ്യമല്ലാത്ത ഏഴുകിലോ കിളിമീനും പിടിച്ചെടുത്ത് നശിപ്പിച്ചു. കച്ചവടക്കാർക്ക് പിഴ ചുമത്തി. സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബിന്റെ സഹായത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയിൽ മാവേലിക്കര ഭക്ഷ്യസുരക്ഷാ ഓഫിസർ ശ്രീലക്ഷ്മി എസ്. വാസവൻ, കായംകുളം ഭക്ഷ്യസുരക്ഷാ ഓഫിസർ സോമിയ, ഫിഷറീസ് ഇൻസ്പെക്ടർ ദീപു, മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബ് ടെക്നീഷൻ ദീപ, ലാബ് അസിസ്റ്റൻറ് വിദ്യ എന്നിവർ പങ്കെടുത്തു.

