കാഴ്ചവിരുന്നൊരുക്കി പൂപ്പാടം
text_fieldsആലപ്പുഴ നഗരസഭ ശതാബ്ദിമന്ദിരത്തിന് മുന്നിൽ വിരിഞ്ഞുനിൽക്കുന്ന ബന്ദിപ്പൂക്കൾ
ആലപ്പുഴ: കാഴ്ചവിരുന്നൊരുക്കി നഗരസഭക്ക് മുന്നിലെ പൂപ്പാടം. ഓണത്തിന് പൂക്കളമൊരുക്കാൻ വേണ്ടിയാണ് നഗരസഭ ശതാബ്ദി മന്ദിരത്തിന് മുന്നിൽ പൂകൃഷിയൊരുക്കിയത്. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ബന്ദിപൂക്കൾ വിരിഞ്ഞതാവട്ടെ, ഓണത്തിനുശേഷവും. പിന്നീടൊന്നും ആലോചില്ല. അത് നാടിന് അലങ്കാരമായി നിലനിർത്താൻ തീരുമാനിച്ചു.
ജലസംഭരണിക്കുതാഴെ ഇടകലർന്ന് പൂക്കൾ വിരിഞ്ഞുനിൽക്കുന്നിടം കാണാൻ നിരവധിപേരാണ് എത്തുന്നത്. ഇതിനൊപ്പം വിവിധ ആവശ്യങ്ങൾക്ക് നഗരസഭയിൽ എത്തുന്നവരും പൂന്തോട്ടം കണ്ടാണ് മടങ്ങുന്നത്. ചിലർ മുറ്റത്തെ പൂന്തോട്ടത്തിൽ ‘സെൽഫി’യും എടുക്കാറുണ്ട്.നഗരമാലിന്യം സംസ്കരിച്ച് ലഭിക്കുന്ന ജൈവവളമായ എയ്റോഫെർട് വളം ഉപയോഗിച്ച് മൾച്ചിങ്ങും തുള്ളി നനയുമായി തികച്ചും പ്രഫഷനലായിട്ടായിരുന്നു പൂകൃഷി.
മാലിന്യസംസ്കരണപ്രവർത്തനങ്ങൾക്കിടയിലും സമയംകണ്ടെത്തിയാണ് ജീവനക്കാരും തൊഴിലാളികളും പൂന്തോട്ടം പരിപാലിക്കുന്നത്.ഓണപ്പൂക്കളത്തിന് മറുനാടിനെ ആശ്രയിക്കുന്ന പതിവ് ശൈലിക്ക് മാറ്റംവരുത്താൻ ലക്ഷ്യമിട്ട് തുടങ്ങിയ പൂപ്പാടം കാഴ്ചക്കാർക്ക് നവ്യാനുഭവമാണ്. ബന്ദിപ്പൂക്കൾക്കിടയിൽ സെൽഫി പോയന്റ് ക്രമീകരിക്കാനും ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

