തലക്ക് മുകളിൽ നീർകാക്കളുടെ കൂട്ടം; ‘പണി’ കിട്ടി യാത്രക്കാർ
text_fieldsആലപ്പുഴ: നഗരമധ്യത്തിലെ കനാൽക്കരയുടെ ഓരത്തെ മരങ്ങളിൽ നീർകാക്കളുടെ കൂട്ടം. കാൽനടക്കാർക്കടക്കം ‘പണി’കൊടുത്താണ് നീർക്കാക്കളുടെ വിഹരാം. വാടക്കനാൽ ഓരത്ത് വഴിച്ചേരി പാലത്തിനും വൈ.എം.സി.എ പാലത്തിനുമിടയിലാണ് ഈ ദുരിതം. വിസർജ്യം ഭയന്നാണ് പലരുടെയും യാത്ര.
കാൽനടക്കാരാണെങ്കിൽ കാഷ്ഠം ഉറപ്പായും ദേഹത്ത് പതിക്കും. കനാൽക്കരയിൽ അൽപമൊന്ന് കറങ്ങിനിന്നാൽ പണി ഉറപ്പായും കിട്ടും. കൈയിൽ കുടയും കുപ്പിവെള്ളവും കരുതിയാണ് പലരുടെയും യാത്ര. ഇവിടെയെത്തിയാൽ ഇരുചക്രവാഹന യാത്രക്കാരുടെ വേഗം അറിയാതെ കൂടും.
ചിലർ രക്ഷതേടാൻ മഴക്കോട്ടും കരുതാറുണ്ട്. വിദ്യാർഥികളും ജോലിക്കു പോകുന്നവരും ഈ കെണിയിൽപെടാറുണ്ട്. സമീപത്തെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ബസ് കാത്തുനിൽക്കുന്നവർക്കും നീർക്കാക്കയുടെ ഇരയായിട്ടുണ്ട്. കഴുകിക്കളഞ്ഞാലും ദുർഗന്ധമുണ്ടാകും.
വിനോദസഞ്ചാരികൾക്കും ബുദ്ധിമുട്ടേറെയാണ്. മരത്തിന്റെ ചില്ലകളിലും വഴിയിലും കാഷ്ടം നിറഞ്ഞിട്ടുണ്ട്. തിരക്കേറെയുള്ള ഈ പ്രദേശത്തെ വ്യാപാരികളുടെ കച്ചവടത്തെയും ബാധിക്കുന്നുണ്ട്. ഇതിന് താഴെ വാഹനം പാർക്ക് ചെയ്യാൻ ഉടമകളും തയാറാകുന്നില്ല. അത്തരം സാഹസത്തിന് മുതിർന്നാൽ വാഹനം ‘കഴുകാതെ’ യാത്രതുടരാൻ പറ്റാത്ത സാചര്യമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

