Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമകന്റെ ഓർമക്കായി...

മകന്റെ ഓർമക്കായി മാതാപിതാക്കൾ തുടങ്ങിയ ഗ്രന്ഥശാലക്ക് അഞ്ചു വർഷം

text_fields
bookmark_border
മകന്റെ ഓർമക്കായി മാതാപിതാക്കൾ തുടങ്ങിയ ഗ്രന്ഥശാലക്ക് അഞ്ചു വർഷം
cancel

ചേർത്തല: മൻറന്റെ ഓർമക്കായി മാതാപിതാക്കൾ നാടിന് ഗ്രന്ഥശാല -വായനശാല സമർപ്പിച്ചിട്ട് അഞ്ചുവർഷം. ചേർത്തല മണവേലി വിഷ്ണു ഭവനിൽ പി.ജി. സത്യന്റെയും രാധയുടെയും മകൻ വിഷ്ണുവാണ് ജീവിത ഓട്ടത്തിനിടെ അഞ്ചുവർഷത്തിനു മുമ്പ് അകാലത്തിൽ പൊലിഞ്ഞത്.

കലയെയും സാഹിത്യത്തെയും ഫോട്ടോഗ്രാഫിയെയും സ്നേഹിച്ചിരുന്ന മനുഷ്യസ്നേഹിയായിരുന്ന മകൻ വിഷ്ണുവിന്റെ ഓർമക്കാണ് വീടിന് സമീപം ഗ്രന്ഥശാല നാടിന് സമർപ്പിച്ചത്. ആലപ്പുഴ കെ.എസ്.ഡി.പിയിൽ ജോലിക്ക് പോകുന്നതിനിടെ വളവനാട് ദേശീയപാതയിൽ വെച്ച് അമിതവേഗതയിൽ നിയന്ത്രണം വിട്ടു വന്ന ലോറിയിടിച്ചായിരുന്നു 24 വയസ്സുകാരനായ വിഷ്ണുവിന്റെ മരണം.

അക്ഷരങ്ങളെയും പുസ്തകത്തെയും സ്നേഹിച്ചിരുന്ന വിഷ്ണുവിന്റെ പേര് തന്നെയാണ് ഗ്രന്ഥശാലക്കും മാതാപിതാക്കൾ നൽകിയത്. 1500 ഓളം പുസ്തകങ്ങൾ നിലവിലുണ്ട്. കുട്ടികൾക്കായി മത്സരപരീക്ഷകൾക്ക് വേണ്ടിയുള്ള നിരവധി പുസ്തകങ്ങളുടെ ശേഖരം ഇവിടെയുണ്ട്.

വായനശാല എന്നതിന് ഉപരി പ്രായമായ ആളുകൾക്ക് വൈകുന്നേരങ്ങളിൽ ഒത്തുകൂടാനുള്ള ഇടമായും കുടുംബം ഗ്രന്ഥശാലയെ കാണുന്നുണ്ട്. പഞ്ചായത്തിന്റെ പൊതുജന സമ്പർക്ക പരിപാടികൾ എല്ലാം വിഷ്ണു വായനശാലയിലാണ് നടത്തുന്നത്. മുൻമന്ത്രി പി. പ്രസാദ് ആയിരുന്നു ഗ്രന്ഥശാല നാടിന് സമർപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reading daylibraryAlappuzha News
News Summary - Five years for the library started by parents in memory of their son
Next Story