വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി
text_fieldsതുറവൂർ: കടലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് കുരിശിങ്കൽ വീട്ടിൽ കുഞ്ഞുമോന്റെ മകൻ അനീഷ് എന്ന ഇമ്മാനുവലിയൊണ് (32) കാണാതായത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടുകൂടി പള്ളിത്തോട് ചാപ്പക്കടവിനും ചെല്ലാനം ഹാർബറിനും ഇടയിലുള്ള ഭാഗത്തായാണ് വള്ളം മറിഞ്ഞത്. ചെല്ലാനം ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ ചെല്ലാനം സ്വാദേശി ജോയിയുടെ ഉടമസ്ഥതയിലുള്ള ചെറുവള്ളമാണ് തിരയിൽപ്പെട്ട് മറിഞ്ഞത്.
വള്ളത്തിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ജോയിയും മറ്റൊരാളും നീന്തി രക്ഷപ്പെട്ടു. ഇമ്മാനുവലിനെ കാണാതാകുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കുത്തിയതോട് പൊലീസും ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരുമെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകിയും മത്സ്യത്തൊഴിലാളികളും മറ്റുംതിരച്ചിൽ തുടരുകയാണ്. റവന്യൂ , ഫിഷറീസ് , പഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
തീരദേശത്ത് ഇന്ന് ഹർത്താൽ
തുറവൂർ: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവത്തിൽ തീരദേശത്ത് ബുധനാഴ്ച ഹർത്താൽ. കണ്ണമാലി മുതൽ അർത്തുങ്കൽ വരെയുള്ള ഭാഗങ്ങളിലാണ് ഹർത്താൽ ആചരിക്കുന്നത്. അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെന്ന് തീരവാസികൾ പറഞ്ഞു. അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

