ആദ്യ കമ്യൂണിസ്റ്റ് സെൽ; സി.പി.ഐ നേതൃത്വത്തിൽ ആഘോഷം ഇന്ന് മുതൽ
text_fieldsവള്ളികുന്നത്തെ ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന
സി.കെ. കുഞ്ഞുരാമൻ, കെ.എൻ. ഗോപാലൻ, ടി.കെ. തേവൻ
എന്നിവർ വെളിയം ഭാർഗവന് ഒപ്പം (ഫയൽ ചിത്രം)
വള്ളികുന്നം: വള്ളികുന്നത്ത് ആദ്യ കമ്യൂണിസ്റ്റ് സെൽ രൂപവത്കരിച്ചിന്റെ 75ാം വാർഷികം സി.പി.ഐയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച മുതൽ 14 വരെ നടക്കും.10ന് പതാക ദിനാചരണത്തോടെയാണ് തുടക്കം. 12ന് രാവിലെ 10ന് പുതുപ്പള്ളി രാഘവൻ, തോപ്പിൽ ഭാസി, ടി.കെ. തേവൻ, കെ.എൻ. ഗോപാലൻ, കിടങ്ങിൽ മാനേജർ എന്നിവരുടെ സ്മൃതികുടീരത്തിൽനിന്നും ചാലിത്തറ കുഞ്ഞച്ചന്റെ കുടുംബത്തിൽനിന്നും തുടങ്ങുന്ന പതാകജാഥ ചേലക്കോട്ടേത്ത് കുഞ്ഞുരാമന്റെ വീട്ടുമുറ്റത്ത് സംഗമിക്കും.
ഉച്ചക്ക് രണ്ടിന് സി.എ. അരുൺകുമാർ ക്യാപ്റ്റനായ വിളംബര ജാഥ തുടങ്ങും. ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പതാക കൈമാറും. 13ന് വൈകീട്ട് നാലിന് ശൂരനാട് രക്തസാക്ഷികളുടെയും ആദ്യകാല സഖാക്കളുടെയും കുടുംബസംഗമം ചൂനാട്ട് ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. 14ന് വൈകീട്ട് നാലിന് പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകം അരങ്ങേറും. നാടിന്റെ ചരിത്രം ഓർമപ്പെടുത്തുന്ന സുഗതൻ വട്ടക്കാടിന്റെ ‘50 വർഷങ്ങൾ കാമറ കണ്ണിലൂടെ’ ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

