Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനഗരഹൃദയത്തിലെ...

നഗരഹൃദയത്തിലെ ഫാക്ടറിയിൽ തീപിടിച്ചു

text_fields
bookmark_border
fire broke out in a factory in the city
cancel
camera_alt

കേ​ര​ള സ്​​റ്റേ​റ്റ് ക​യ​ർ മെ​ഷി​ന​റി മാ​നു​ഫാ​ക്ച​റി​ങ്

ക​മ്പ​നി​യിലുണ്ടായ തീ​പി​ടി​ത്തം

ആ​ല​പ്പു​ഴ: ജി​ല്ല കോ​ട​തി​ക്ക്​്​ എ​തി​ർ​വ​ശ​ത്ത് എ​സ്.​ഡി.​വി സെ​ൻ​ട്ര​ൽ സ്കൂ​ളി​ന് സ​മീ​പം സ്ഥി​തി​ചെ​യ്യു​ന്ന കേ​ര​ള സ്​​റ്റേ​റ്റ് ക​യ​ർ മെ​ഷി​ന​റി മാ​നു​ഫാ​ക്‌​ച​റി​ങ്​ ക​മ്പ​നി​ക്ക്​ തീ​പി​ടി​ച്ചു. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ്​ സം​ഭ​വം. ക​യ​ർ വ്യ​വ​സാ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ മെ​ഷി​ന​റി​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​ണി​ത്.

മെ​ഷി​ന​റി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ്ര​ധാ​ന ഗാ​രേ​ജി​ന് അ​ക​െ​ത്ത സ്​​റ്റോ​ർ റൂ​മി​ൽ​നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. സ്​​റ്റോ​ർ റൂ​മി​ന് മു​ക​ളി​ൽ സ്​​റ്റോ​റേ​ജ് സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​രു​മ്പ് പൈ​പ്പു​ക​ൾ​കൊ​ണ്ട് മേ​ൽ​ത്ത​ട്ട് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നി​െ​ട​യാ​ണ് തീ​പി​ടി​ത്തം.

മു​ക​ൾ​ത്ത​ട്ടി​ൽ വെ​ൽ​ഡ് ചെ​യ്യു​ന്ന​തി​നി​െ​ട സ്​​റ്റോ​ർ റൂ​മി​ലേ​ക്ക്​ തീ​പ്പൊ​രി തെ​റി​ച്ച​താ​കാം കാ​ര​ണ​മെ​ന്നാ​ണ് അ​നു​മാ​നം. തീ ​ആ​ളി​പ്പ​ട​ർ​ന്ന​പ്പോ​ൾ​ത​ന്നെ വെ​ൽ​ഡി​ങ്​ തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. ഫാ​ക്ട​റി​യു​ടെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ തീ ​പ​ട​ർ​ന്നു​പി​ടി​ക്കും മു​മ്പ്​ ആ​ല​പ്പു​ഴ അ​ഗ്​​നി​ര​ക്ഷാ സേ​ന​യെ​ത്തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

ക​യ​ർ മെ​ഷി​ന​റി​ക​ളു​ടെ നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ളാ​യ വ​ലി​യ മോ​ട്ടോ​റു​ക​ൾ, ഗി​യ​ർ ബോ​ക്സു​ക​ൾ, വി​വി​ധ ത​രം ബ​യ​റി​ങ്ങു​ക​ൾ, ക​പ്പി​ക​ൾ, ഓ​യി​ൽ, പെ​യി​ൻ​റ്, തി​ന്ന​ർ മു​ത​ലാ​യ​വ സൂ​ക്ഷി​ച്ചി​രി​ന്ന വ​ലി​യ സ്​​റ്റോ​ർ റൂ​മി​നാ​ണ് തീ ​പ​ട​ർ​ന്ന​ത്. നേ​രി​ട്ട് വെ​ള്ളം ഉ​പ​യോ​ഗി​ച്ചാ​ൽ തീ ​ആ​ളി​പ്പ​ട​രു​മെ​ന്ന​തി​നാ​ൽ അ​ഗ്​​നി​ര​ക്ഷാ​സേ​ന ഫോം ​ഉ​പ​യോ​ഗി​ച്ചാ​ണ് അ​ണ​ച്ച​ത്.

ആ​ല​പ്പു​ഴ സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഡി. ​ബൈ​ജു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ അ​ഗ്​​നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ് തീ ​അ​ണ​ച്ച​ത്. ഒ​രു മൊ​ബൈ​ൽ ടാ​ങ്ക് യൂ​നി​റ്റും ഒ​രു ഫോം ​ടെ​ൻ​ഡ​റും പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് തീ ​അ​ണ​ച്ച​ത്. ആ​ധു​നി​ക ക​യ​ർ മെ​ഷി​ന​റി​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന ഈ ​ഫാ​ക്ട​റി ര​ണ്ടേ​ക്ക​റി​ലേ​റെ​യു​ള്ള വ​ള​പ്പി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. 280 തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firefactory
News Summary - fire broke out in a factory in the city
Next Story