മണിചെയിൻ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
text_fieldsമുഹമ്മദ് സുഹൈൽ
ആലപ്പുഴ: മണി ചെയിൻ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ വട്ടയാൽ വാര്‍ഡ് ഫാത്തിമ കോട്ടേജിൽ മുഹമ്മദ് സുഹൈലിനെയാണ് (20) ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്. കോഴിക്കോട് ആസ്ഥാനമായ മൈ ക്ലബ് ട്രേഡിങ് കമ്പനി എന്ന സ്ഥാപനം മള്‍ട്ടിനാഷനൽ കമ്പനിയാണെന്നും ഈ കമ്പനിയിൽ നിക്ഷേപം നടത്തിയാല്‍ അധികലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് മണിചെയിൻ മാതൃകയില്‍ നിരവധി യുവാക്കളിൽനിന്ന് നിക്ഷേപം സ്വീകരിച്ച് വന്‍തുക കൈക്കലാക്കിയശേഷം ആർഭാട ജീവിതത്തിന് വിനിയോഗിക്കുകയായിരുന്നു.
ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിന് ലഭിച്ച പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഈ കേസിൽ കുടുതൽപേർ ഉൾപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജ്, സൗത്ത് പൊലീസ് സ്േറ്റഷൻ എസ്.എച്ച്.ഒ എസ്. സനൽ, സബ് ഇൻസ്പെക്ടർ വി.ഡി. റെജി രാജ്, എ.എസ്.ഐമാരായ ബാബുരാജ്, സാനു എന്നിവർ നേതൃത്വം നൽകി.

