ഫയല്‍ തീര്‍പ്പാക്കല്‍: സര്‍ക്കാര്‍ ഓഫിസുകള്‍ ഇന്ന് പ്രവര്‍ത്തിക്കും
text_fieldsആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള ജില്ലതല കർമ പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ഓഫിസുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും. ജില്ല കലക്ടര്‍ ഡോ. രേണു രാജിന്റെ മേല്‍നോട്ടത്തിലാണ് ഫയല്‍ തീര്‍പ്പാക്കല്‍.
ഓഫിസുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. കോവിഡ് പ്രതിസന്ധിമൂലം തുടര്‍ നടപടികള്‍ വൈകിയ ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനായാണ് സര്‍ക്കാര്‍ എല്ലാ ജില്ലകളിലും തീവ്രയജ്ഞ പരിപാടി ആവിഷ്കരിച്ചത്. രണ്ടാഴ്ച കൂടുമ്പോള്‍ വകുപ്പ് തലത്തിലും മാസത്തില്‍ ഒരുതവണ മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ല തലത്തിലും അവലോകനം നടത്തും. വകുപ്പുതല പുരോഗതി അതത് മന്ത്രിമാര്‍ വിലയിരുത്തും.
ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം ആരംഭിച്ച് ഇതുവരെ ജില്ലയില്‍ റവന്യൂ വകുപ്പില്‍ 1406 ഫയലുകളില്‍ തീര്പ്പുകല്പിച്ചു. കലക്ടറേറ്റ്-331, ആര്.ഡി ഓഫിസുകള്‍-398, താലൂക്ക് ഓഫിസുകള്‍-247, വില്ലേജ് ഓഫിസുകള്‍-171, സബ് ഓഫിസുകള്‍ 259 എന്നിങ്ങനെയാണ് തീര്‍പ്പാക്കിയ ഫയലുകളുടെ എണ്ണം.