ഇരവിപുരം: പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കിയ യുവാവിനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു.
കിളികൊല്ലൂർ അയത്തിൽ കാരുണ്യനഗർ 76, തടവിള വീട്ടിൽ ജെ. ഷെഫീക്ക് (31) ആണ് പിടിയിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി ഇയാൾ നിരന്തരം ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചു. പെൺകുട്ടിയെ കൊല്ലം ബീച്ചിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി അണിഞ്ഞിരുന്ന 49 ഗ്രാം സ്വർണവും 14,500 രൂപയും വാങ്ങിയെടുത്തു.
പെൺകുട്ടി മാതാവിനോടൊപ്പം ഇരവിപുരം പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, ജയകുമാർ, എ.എസ്.ഐ സുരേഷ്, എസ്.സി.പി.ഒ മാരായ ശോഭകുമാരി, ലതീഷ് മോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.