സ്ത്രീ തൊഴിലാളിയുടെ തട്ടും മത്സ്യങ്ങളും നശിപ്പിച്ചതായി പരാതി
text_fieldsമത്സ്യം വിൽക്കുന്ന സ്ഥലത്ത് കെട്ടിട നിർമാണ സാമഗ്രികൾ തള്ളിയപ്പോൾ
അരൂർ: റോഡരികിൽ മത്സ്യക്കച്ചവടം നടത്തുന്നവരുടെ തട്ടും മത്സ്യങ്ങളും നശിപ്പിച്ചതായി പരാതി. ചന്തിരൂർ മാർക്കറ്റിനുസമീപം പഴയ എൻ.എച്ച് റോഡുവക്കിൽ പലകതട്ടിൽ മൽസ്യക്കച്ചവടം നടത്തിയിരുന്ന സ്ത്രീ തൊഴിലാളിയുടെ തട്ടും മൽസ്യങ്ങളും നശിപ്പിച്ചതായാണ് പരാതി.
സമീപമുള്ള വീട്ടുകാരനെതിരെ മത്സ്യ തൊഴിലാളിയായ ചന്തിരൂർ കുനങ്ങാട്ടുകളത്തിൽ അശോകന്റെ ഭാര്യ രാധ അരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഞായറാഴ്ച രാത്രി കച്ചവടം കഴിഞ്ഞ് തട്ടിനുസമീപം ചരുവത്തിൽ മീൻവച്ചിരുന്നു. തിങ്കളാഴ്ച രാവിലെ മീൻ വിൽക്കാനെത്തിയപ്പോൾ മീനും, മീൻ തട്ടും കണ്ടില്ല.
മീൻ തട്ടു സ്ഥാപിച്ചിരുന്ന സ്ഥലത്ത് റോഡിൽ കെട്ടിട നിർമാണാവശിഷ്ടങ്ങൾ കൊണ്ടുവന്നുകൂട്ടിയിരുന്നു. ഇവിടെ രണ്ടു പുരുഷതൊഴിലാളികളും മീൻ തട്ടുവച്ച് മൽസ്യക്കച്ചവടം ചെയ്യുന്നുണ്ട്. ഇതിനു സമീപവും മണലും, കെട്ടിട നിർമാണാവശിഷ്ടങ്ങളും കൊണ്ടുവന്നു തള്ളിയിട്ടുണ്ട്. മൽസ്യതൊഴിലാളിയുടെ പരാതിയിൽ പൊലീസ് തെളിവു ശേഖരിക്കാൻ സമീപത്തുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

