സ്വന്തമായി കിടപ്പാടമില്ല; കാഴ്ചയില്ലാത്ത പിതാവും മകളും ദുരിതത്തിൽ
text_fieldsജോസഫ്
മാരാരിക്കുളം: സ്വന്തമായി ഒരു തുണ്ട് ഭൂമിയും കിടപ്പാടവുമില്ലാതെ കുടുംബം ദുരിതത്തിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12ാം വാർഡ് പൂങ്കാവ് പള്ളിക്കതയ്യിൽ ഷീബയും പിതാവ് എ.എ. ജോസഫുമാണ് (70) വാടകപോലും കൊടുക്കാനാവാതെ വലയുന്നത്.
മത്സ്യത്തൊഴിലാളിയായിരുന്ന ജോസഫിന് കഴിഞ്ഞ എട്ടുവർഷമായി ജോലിക്ക് പോകാൻ കഴിയുന്നില്ല. രക്തസമ്മർദത്തിൽ വലതുകണ്ണ് മങ്ങുകയും ഇടതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമാവുകയും ചെയ്തു. ഭാര്യ മേഴ്സി വൃക്കരോഗിയാണ്. മകൾ ഷീബയെ ഇളയമകൾക്ക് ആറ് മാസമുള്ളപ്പോഴാണ് ഭർത്താവ് ഉപേക്ഷിച്ചത്. മക്കൾ രണ്ടും പെൺകുട്ടികളായതോടെയാണ് ഭർത്താവ് വീട്ടിൽനിന്ന് ഇറക്കിവിട്ടതെന്ന് ഷീബ പറയുന്നു. ഷീബ സ്കൂൾ ബസിൽ സഹായിയായി പോകുന്നത് മാത്രമാണ് വരുമാനം. ഇപ്പോൾ ആറിലും മൂന്നിലും പഠിക്കുന്ന മക്കളുടെ പഠനവും ഇതേ സ്കൂളിലാണ്. നിത്യച്ചെലവിനും വാടകക്കും വഴിയില്ലാതെ ആകുലതയിലാണ് ഈ കുടുംബം.
സുമനസ്സുകളുടെ കാരുണ്യത്തിന് കാത്തിരിക്കുകയാണ് ഇവർ. മേഴ്സിയുടെ പേരിൽ എസ്.ബി.ഐ കൊമ്മാടി ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40900053553 IFSCE : SBIN0008187.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

