അമ്പലപ്പുഴ: വ്യാജ ഒപ്പിട്ട മിനിറ്റ്സ് ഹാജരാക്കി സംഘടനയുടെ ബാങ്ക് നിക്ഷേപം തട്ടിയതായി പരാതി. പുന്നപ്ര തെക്ക് പഞ്ചായത്ത് 16ാം വാർഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഹോദര സ്നേഹ കൂട്ടായ്മയുടെ പണമാണ് സെക്രട്ടറിയും പ്രസിഡൻറും ചേർന്ന് പിൻവലിച്ചത്. ഇവർക്കെതിെര അംഗങ്ങൾ പുന്നപ്ര െപാലീസിന് പരാതി നൽകി. ഫെഡറൽ ബാങ്ക് പുന്നപ്ര ശാഖയിൽ ഉണ്ടായിരുന്ന തുകയാണ് പിൻവലിച്ചത്.
ബാങ്ക് ഇടപാടുകൾ കൃത്യമായി നടക്കാതിരുന്നതിനാൽ അക്കൗണ്ട് മരവിപ്പിക്കുമെന്ന ബാങ്ക് അധികൃതരുടെ നിർദേശത്തെത്തുടർന്നാണ് പണം പിൻവലിച്ചതെന്നാണ് ഇരുവരും െപാലീസിനോട് പറഞ്ഞത്. തുക തിരികെ നിക്ഷേപിക്കാമെന്ന്് പറഞ്ഞെങ്കിലും വ്യാജ ഒപ്പിട്ടതിെൻറ പേരിൽ നിയമനടപടികൾ സ്വീകരിക്കണമെന്ന നിലപാടിലാണ് പരാതിക്കാർ.