വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയിൽ
text_fieldsഷാജഹാൻ
ചാരുംമൂട്: നൂറനാട് പൊലീസ് സ്റ്റേഷന് സമീപത്തെ എസ്.ബി.ഐ ശാഖയിൽ ബോംബ് വെച്ചെന്ന വ്യാജ സന്ദേശമയച്ചയാളെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. പാലമേൽ ആദിക്കാട്ടുകുളങ്ങര മുറിയിൽ തൈക്കാപറമ്പിൽ വീട്ടിൽ ഷാജഹാനാണ് (47) അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ട് 3.10 ഓടെ നൂറനാട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച ഫോൺ നമ്പർ പിന്തുടർന്നാണ് രാത്രിതന്നെ ഇയാളെ കസ്റ്റഡിയിലെടുത്തത്.
മദ്യലഹരിയിലാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന് ഇയാൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഭീഷണിയുണ്ടായ ഉടൻ പൊലീസ് ബാങ്കിലെത്തി ജീവനക്കാരെയടക്കം പുറത്തിക്കി പരിശോധിച്ചു. ആലപ്പുഴയിൽനിന്നുള്ള ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധനയിൽ പങ്കാളികളായി. ഒന്നര മണിക്കൂറോളം നീണ്ട പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നൂറനാട് എസ്.എച്ച്.ഒ ഡി. രതീഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

