Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രവാസി ജൈവ പച്ചക്കറി...

പ്രവാസി ജൈവ പച്ചക്കറി കൃഷിയിൽ മികച്ചനേട്ടം

text_fields
bookmark_border
പ്രവാസി ജൈവ പച്ചക്കറി കൃഷിയിൽ മികച്ചനേട്ടം
cancel

ആ​ല​പ്പു​ഴ: കോ​വി​ഡി​ൽ തൊ​ഴി​ല്‍ ന​ഷ്​​ട​മാ​യ പ്ര​വാ​സി​ക​ള്‍ക്കാ​യി ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ 'പ്ര​വാ​സി ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി' പ​ദ്ധ​തി​ക്ക്​ മി​ക​ച്ച​നേ​ട്ടം. പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ മി​ക​ച്ച നേ​ട്ടം കൊ​യ്ത പ്ര​വാ​സി​യാ​യ മ​ധു സു​രേ​ന്ദ്ര​നും കു​ടും​ബ​വും ര​ണ്ടാം ഘ​ട്ട​ത്തി​ലെ വി​ള​വെ​ടു​പ്പി​ന് വി​ദേ​ശ​ത്തു​നി​ന്ന്​ സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​ണ്. അ​ഞ്ചു മാ​സം മു​മ്പ്​ വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​യ മ​ധു സു​ഹൃ​ത്താ​യ അ​നി​ലി​നെ​യാ​ണ് പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ മേ​ല്‍നോ​ട്ട​വും പ​രി​ച​ര​ണ​വും ഏ​ല്‍പി​ച്ച​ത്.

ഒ​ന്ന​ര ഏ​ക്ക​റി​ലാ​ണ് പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ച​ത്. ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ വി​ൽ​പ​ന ആ​ദ്യ വി​ള​വെ​ടു​പ്പി​ല്‍ ല​ഭി​ച്ചു. തൈ​ക​ള്‍, വ​ളം, കൂ​ലി​ച്ചെ​ല​വ് സ​ബ്സി​ഡി, ഡി​പ്പാ​ര്‍ട്മെൻറ്​ ഡ്രി​പ് ഇ​റി​ഗേ​ഷ​ന്‍ സ​ബ്സി​ഡി എ​ന്നി​വ കൃ​ഷി വ​കു​പ്പ് ന​ല്‍കി. പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം 12,500 രൂ​പ, ത​രി​ശു​കൃ​ഷി​ക്കാ​യി 7400 രൂ​പ, റെ​ഡ് ലേ​ഡി പ​പ്പാ​യ​ക്ക്​ 3625 രൂ​പ എ​ന്നി​ങ്ങ​നെ വി​വി​ധ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി കൃ​ഷി​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യം ന​ല്‍കി​യ​താ​യി കൃ​ഷി ഓ​ഫി​സ​ര്‍ ജാ​നി​ഷ് റോ​സ്, അ​സി. കൃ​ഷി ഓ​ഫി​സ​ര്‍ സു​രേ​ഷ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

പീ​ച്ചി​ല്‍, പ​ട​വ​ലം, പാ​വ​ക്ക, ചീ​ര, വെ​ണ്ട​ക്ക, വ​ഴു​ത​ന, വാ​ഴ, റെ​ഡ് ലേ​ഡി പ​പ്പാ​യ, ചേ​മ്പ്, ചേ​ന എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ തി​ലോ​പ്പി മീ​ന്‍കൃ​ഷി​യും പ​ച്ച​ക്ക​റി​ക്കൊ​പ്പം ആ​രം​ഭി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 150 പേ​ര്‍ക്കു​ള്ള ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​ക്കു​ള്ള സ​ഹാ​യ​മാ​ണ് പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vegitable farming
News Summary - Excellent achievement in expatriate organic vegetable farming
Next Story