മാന്നാർ: കാറിെൻറ ടയറുകൾ പൊട്ടി വഴിയിൽ കുടുങ്ങിയ യുവാവിന് സഹായവുമായി എമർജൻസി റെസ്ക്യു ടീം. കുറ്റിയിൽ മുക്ക്-തട്ടാരമ്പലം റോഡിൽ മാന്നാർ വിഷവർശ്ശേരിക്കര ഹൈദ്രോസ് കലുങ്കിെൻറ സമീപം വൈകീട്ട് മൂന്നിനാണ് സംഭവം.
കായംകുളത്തുനിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന ഈരാറ്റുപേട്ട സ്വദേശി ഹസൻ ഓടിച്ചിരുന്ന വാഹനം ഒതുക്കുന്നതിനിടെ ഇരുമ്പ് പോസ്റ്റിൽ കയറി വലതുവശത്തെ ഇരുടയറും പൊ ട്ടുകയായിരുന്നു.
ഒറ്റക്കായിരുന്ന യുവാവ് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് മെർട്ട് അംഗമായ അഖിലേഷിെൻറ ശ്രദ്ധയിൽപെട്ടത്. ഉടൻ സഹപ്രവർത്തകരെ വിവരം അറിയിച്ചതോടെ അവരെത്തി ടയറുകൾ രണ്ടും മാറ്റിക്കൊടുത്തതോടെ നന്ദി വാക്കുപറഞ്ഞ് യാത്ര തുടർന്നു.