Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതെ​ര​ഞ്ഞെ​ടു​പ്പ്...

തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​നം:രാ​മ​പു​രം ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ സി.​പി.​എം നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​നം

text_fields
bookmark_border
CPM
cancel

കാ​യം​കു​ളം: സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​ത്തി​നാ​യി ചേ​ർ​ന്ന രാ​മ​പു​രം ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം. ഏ​രി​യ നേ​തൃ​ത്വ​ത്തി​ന്റെ പി​ടി​പ്പു​കേ​ടു​ക​ളും വീ​ഴ്ച​ക​ളു​മാ​ണ് വി​മ​ർ​ശ​ന വി​ധേ​യ​മാ​യ​ത്. സം​ഘ​ട​നാ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഗു​രു​ത​ര​മാ​യി വീ​ഴ്ച​യാ​ണ് ഏ​രി​യ ക​മ്മി​റ്റി​ക്ക് സം​ഭ​വി​ച്ച​തെ​ന്ന് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി ജ​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​യി​ല്ല. സ്ഥാ​നാ​ർ​ഥി​ക്കെ​തി​രാ​യ ബോ​ധ​പൂ​ർ​വ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​താ​യും ചി​ല​ർ കു​റ്റ​പ്പെ​ടു​ത്തി. ചി​ല ഏ​രി​യ നേ​താ​ക്ക​ൾ​ക്കെ​തി​രെ ഉ​യ​ർ​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മാ​യി. ന​ഗ​ര​സ​ഭ ഭ​ര​ണ​ത്തി​ലെ വീ​ഴ്ച​ക​ളും ജ​ന​ങ്ങ​ളി​ൽ അ​വ​മ​തി​പ്പു​ണ്ടാ​ക്കി. ഭ​ര​ണ മ​റ​വി​ലെ അ​ഴി​മ​തി യു.​ഡി.​എ​ഫ് പ്ര​ധാ​ന പ്ര​ച​ര​ണ ആ​യു​ധ​മാ​ക്കി. ന​ഗ​ര​സ​ഭ​യി​ലെ മോ​തി​ര മോ​ഷ​ണം അ​ട​ക്ക​മു​ള്ള സം​ഭ​വ​ങ്ങ​ളും കാ​ര്യ​മാ​യി ബാ​ധി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ച്ചാ​ൽ അം​ഗീ​ക​രി​ക്കു​ന്ന മു​ൻ സ​മീ​പ​ന​ങ്ങ​ൾ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ ചി​ല കാ​ര്യ​ങ്ങ​ൾ കാ​യം​കു​ള​ത്തു​ണ്ടാ​യി. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ മ​ന​പൂ​ർ​വ​മാ​യ വീ​ഴ്ച​വ​രു​ത്തി. സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​ന​ത്തി​നെ​തി​രെ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന ഏ​രി​യ ക​മ്മി​റ്റി​യു​ടെ സ​മീ​പ​നം ഗൗ​ര​വ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്ക​ണം. മു​ൻ ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ജ​യ​ച​ന്ദ്ര​നെ രാ​മ​പു​രം ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നം അ​ട്ടി​മ​റി​ച്ച​ത് ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്ന് വി​ശ​ദീ​ക​രി​ക്ക​ണം. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും പ​ങ്കെ​ടു​ത്ത ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ളാ​ണ് ചി​ല​രു​ടെ താ​ൽ​പ്പ​ര്യ​ത്താ​ൽ മാ​റ്റി​മ​റി​ച്ച​ത്. പാ​ർ​ട്ടി തീ​രു​മാ​ന​ങ്ങ​ൾ​ക്ക​പ്പു​റം ചി​ല നേ​താ​ക്ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​താ​ണ് തു​ട​ർ​ച്ച​യാ​യ തി​രി​ച്ച​ടി​ക​ൾ​ക്ക് കാ​ര​ണം.

പാ​ർ​ട്ടി​യി​ൽ നി​ന്ന് അ​ക​റ്റി നി​ർ​ത്തി​യ മു​ഴു​വ​ൻ പേ​രെ​യും ചേ​ർ​ത്തു​നി​ർ​ത്താ​ൻ ത​യാ​റാ​ക​ണം. പ​ത്തി​യൂ​രി​ൽ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന പ​രാ​ജ​യ​ങ്ങ​ൾ​ക്കും പി​ന്നോ​ട്ടു​പോ​ക്കി​നും പ​രി​ഹാ​രം കാ​ണു​ന്ന​തി​ൽ കൂ​ട്ടാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​വ​ണം. ഡി.​വൈ.​എ​ഫ്.​ഐ ഏ​രി​യ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തു​വ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റ് സം​ബ​ന്ധി​ച്ചും ച​ർ​ച്ച​യു​ണ്ടാ​യി. പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ മാ​റ്റി​നി​ർ​ത്തു​ന്ന സ​മീ​പ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ച​ർ​ച്ച​യി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ന്നു. നി​ർ​ദേ​ശ​ങ്ങ​ൾ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ജി​ല്ല ക​മ്മി​റ്റി അം​ഗം പി. ​ഗാ​ന​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election reviewlocal commiteeCPM
News Summary - Election Review: Criticism Against CPM Leadership in Ramapuram Local Committee
Next Story