Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതെരഞ്ഞെടുപ്പ്​ പരാജയം:...

തെരഞ്ഞെടുപ്പ്​ പരാജയം: കോൺഗ്രസ്​ സമിതിക്ക്​ മുമ്പാകെ ​പരാതി പ്രളയം

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ പരാജയം: കോൺഗ്രസ്​ സമിതിക്ക്​ മുമ്പാകെ ​പരാതി പ്രളയം
cancel

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് അന്വേഷിക്കുന്ന കെ.പി.സി.സി സമിതി മുമ്പാകെ പരാതികളും വീഴ്​ചകളും ചൂണ്ടിക്കാട്ടി സ്​ഥാനാർഥികളും നേതാക്കളും. വി.സി. കബീർ ചെയർമാനായ സമിതി മുമ്പാകെ ഷാനിമോൾ ഉസ്​മാൻ (അരൂർ), എസ്. ശരത് (ചേർത്തല), കെ.എസ് മനോജ് (ആലപ്പുഴ), അരിത ബാബു (കായംകുളം) എന്നീ കോൺഗ്രസ് സ്ഥാനാർഥികൾക്ക് പുറമേ കുട്ടനാട്ടിൽ മത്സരിച്ച കേരള കോൺഗ്രസ് -ജോസഫ് വിഭാഗം ജില്ല പ്രസിഡൻറ്​ ജേക്കബ് എബ്രഹാമും ഹാജരായി. എൽ.ഡി.എഫ് അനുകൂല രാഷ്​ട്രീയ തരംഗത്തേക്കാൾ പ്രാദേശികമായ പോരായ്​മകളും വോട്ടു ചോർച്ചയും ജില്ലയിൽ ഉണ്ടായതായി നേതാക്കൾ ചൂണ്ടിക്കാട്ടി.

സ്ഥാനാർഥികൾ ബൂത്ത് തിരിച്ചുള്ള കണക്കുകൾ സമർപ്പിച്ചാണ് വിവരങ്ങൾ കൈമാറിയത്. പരമ്പരാഗതമായി ലഭിച്ചിരുന്ന തീരദേശ വോട്ടുകളും ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകളും ലഭിക്കാതെ പോയതാണ് പല മണ്ഡലങ്ങളിലും തിരിച്ചടിയായത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തി​െൻറ പോരായ്​മകൾ വിലയിരുത്തി പരിഹാരം കാണാതിരുന്നതും പാർട്ടിയുടെ സമരങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങൾക്കിടയിൽ വേണ്ടത്ര സ്വാധീനിക്കാൻ കഴിയാതെ പോയതും നേതാക്കൾ ചൂണ്ടിക്കാട്ടി.

ആലപ്പുഴ, അരൂർ മണ്ഡലങ്ങളിൽ ലത്തീൻ സമുദായവോട്ടിൽ ചോർച്ചയുണ്ടായി. ജില്ലയിൽ മുസ്​ലിം ന്യൂനപക്ഷ വോട്ടിലും എൽ.ഡി.എഫിലേക്ക് ചോർച്ചയുണ്ടായി. ആലപ്പുഴ, കായംകുളം, അമ്പലമ്പുഴ, അരൂർ മണ്ഡലങ്ങളിൽ ഇത് പ്രകടമായി. കുട്ടനാട്ടില്‍ ഇടത് സ്ഥാനാര്‍ഥിക്കെതിരെ തുടക്കത്തില്‍ പൊതുജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന മതിപ്പില്ലായ്മ മുതലെടുക്കാനായില്ലെന്നും ഈ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നെങ്കില്‍ വിജയസാധ്യതയേറെയാണെന്നും അഭിപ്രായം ഉയര്‍ന്നു. ചെങ്ങന്നൂരില്‍ യു.ഡി.എഫ് നേരിട്ടത് ചരിത്രത്തിലെ തന്നെ വന്‍ തിരിച്ചടിയാണ്​. കോണ്‍ഗ്രസ് അനുഭാവികളുടെ വോട്ടുകള്‍ പോലും ഇടതുസ്ഥാനാര്‍ഥിക്ക് പോകാനുണ്ടായ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccelection defeat
News Summary - Election defeat: Complaints before Congress committee
Next Story