ആലപ്പുഴ: 2019 ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.എം. ആരിഫ് എം.പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ അതിക്രമിച്ചുകയറി തീവെച്ച് നശിപ്പിച്ച കേസിൽ അറസ്റ്റിലായ ആളെ കുറ്റക്കാരനെല്ലന്നുകണ്ട് ആലപ്പുഴ അസി. സെഷൻസ് കോടതി വെറുതെവിട്ടു.
മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ അതിക്രമിച്ചു കയറി തീവെച്ച് നശിപ്പിച്ചു എന്നാരോപിച്ച ആറാം വാർഡിലെ കണ്ടത്തിൽ വീട്ടിൽ ജോഷിയെയാണ് ജഡ്ജി വി. മഞ്ജു വെറുതെവിട്ടത്.
ഐ.എൻ.ടി.യു.സി പ്രവർത്തകനായ ജോഷി ഓഫിസിനു തീവെച്ച് 50, 000 രൂപയുടെ നഷ്ടം ഉണ്ടാക്കി എന്നായിരുന്നു എൽ.ഡി.എഫ് മണ്ണഞ്ചേരി തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പൊലീസിൽ നൽകിയ പരാതി.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതിയെ വിഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്.