തെരഞ്ഞെടുപ്പ്: ആലപ്പുഴയിൽ രേഖകളില്ലാതെ പിടിച്ചെടുത്തത് 9.09 ലക്ഷം
text_fieldsrepresentational image
ആലപ്പുഴ: പൊതുതെരഞ്ഞെടുപ്പ് മുന്നോടിയായി ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫ്ലയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീം എന്നിവ നടത്തിയ പരിശോധയില്‍ ജില്ലയില്‍ 9,09,780 രൂപ പിടിച്ചെടുത്തു.
രേഖകളില്ലാതെ വാഹനത്തിലും മറ്റും കടത്താന്‍ ശ്രമിച്ച പണമാണ് ഇത്തരത്തില്‍ പിടികൂടിയത്. ഫ്ലയിങ് സ്ക്വാഡ് 2,39,000 രൂപയും പൊലീസ് നടത്തിയ പരിശോധയില്‍ 6,70,780 രൂപയുമാണ് പിടിച്ചെടുത്തത്. െപാലീസ്, എക്സൈസ് എന്നിവ നടത്തിയ പരിശോധനയില്‍ 5,49,472 രൂപയുടെ 3235.675 ലിറ്റര്‍ അനധികൃത മദ്യം പിടിച്ചെടുത്തു.
ഇതില്‍ എക്സൈസ് 2745.375 ലിറ്ററും െപാലീസ് 490.30 ലിറ്ററും പിടിച്ചെടുത്തു. ജില്ലയില്‍ അനധികൃത പണം, മദ്യം എന്നിവ കണ്ടെത്തുന്നതിന് വിവിധ നിയമസഭ മണ്ഡലങ്ങളിലായി ഒമ്പതുവീതം ഫ്ലയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീം എന്നിവ പ്രവര്‍ത്തിക്കുന്നതായി ചെലവ് നിരീക്ഷണ നോഡല്‍ ഓഫിസർ ഷിജു ജോസ് അറിയിച്ചു.