Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅപകടത്തിൽപെട്ട...

അപകടത്തിൽപെട്ട കാറിൽനിന്ന്​ എട്ട്​ കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
അപകടത്തിൽപെട്ട കാറിൽനിന്ന്​ എട്ട്​ കിലോ കഞ്ചാവ് പിടികൂടി
cancel

ചെ​ങ്ങ​ന്നൂ​ർ: നി​യ​ന്ത്ര​ണം​വി​ട്ട്​ മ​റി​ഞ്ഞ കാ​റി​ൽ​നി​ന്ന്​ എ​ട്ട്​ കി​ലോ ക​ഞ്ചാ​വ്​ ക​ണ്ടെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ കോ​ട്ട​യ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ എം.​സി റോ​ഡി​ൽ മു​ള​ക്കു​ഴ പ​ള്ളി​പ്പ​ടി​ക്ക് സ​മീ​പ​മാ​ണ്​ മ​റി​ഞ്ഞ​ത്.

ക​ഞ്ചാ​വി​ന്​ എ​ട്ടു​ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രും. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ടൂ​ർ പ​ഴ​കു​ളം സ്വ​ദേ​ശി​ക​ളാ​യ പൊ​ന്മ​ന കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ ഷൈ​ജു (ലൈ​ജു -25), ഫൈ​സ​ൽ (19), തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് പ​റ​മ്പു​വാ​ര​ത്ത് വീ​ട്ടി​ൽ മ​ഹേ​ഷ് (36) എ​ന്നി​വ​രെ പി​ടി​കൂ​ടി. ഷൈ​ജു പ​ത്ത​നം​തി​ട്ട, നൂ​റ​നാ​ട്, അ​ടൂ​ർ സ്​​റ്റേ​ഷ​നു​ക​ളി​ൽ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ്​ അ​പ​ക​ടം.സ​മീ​പ​വാ​സി​ക​ൾ യു​വാ​ക്ക​ളെ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ക്കി​യ​പ്പോ​ഴാ​ണ് പൊ​തി​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ചെ​ങ്ങ​ന്നൂ​ർ സി.​ഐ ജോ​സ് മാ​ത്യു, എ​സ്.​ഐ എ​സ്.​വി. ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ട്ട്​ കി​ലോ​യോ​ളം ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cannabiscar accident
News Summary - Eight kilos of cannabis were seized from the car involved in the accident
Next Story