ബലിപെരുന്നാൾ ആഘോഷത്തിലേക്ക് നാട്
text_fieldsആലപ്പുഴ: ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണ പുതുക്കി വിശ്വാസികള്‍ വ്യാഴാഴ്ച ബലിപെരുന്നാൾ ആഘോഷിക്കും. പെരുന്നാൾ നമസ്കാരത്തിനായി ജില്ലയിലെ വിവിധ മസ്ജിദുകളും ഈദ്ഗാഹുകളും സജ്ജമായിട്ടുണ്ട്. ആലപ്പുഴ ബീച്ചിൽ രാവിലെ 7.15ന് ആലപ്പുഴ ടൗൺ ഈദ്ഗാഹ് കമ്മിറ്റി നേതൃത്വത്തിൽ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് ഹുസൈബ് വടുതലയും രാവിലെ 7.45ന് ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിൽ കേരള നദ്വത്തുൽ മുജാഹീദിന്റെ നേതൃത്വത്തിലുള്ള നമസ്കാരത്തിന് അബ്ദുൽ വഹാബ് സ്വലാഹിയും നേതൃത്വം നൽകും. അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന ‘അല്ലാഹുഅക്ബര്‍....വലില്ലാഹില്ഹംദ്’ എന്ന തക്ബീര്‍ധ്വനികള്‍ മുഴക്കിയാവും വിശ്വാസികള്‍ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും എത്തുക.
പരസ്പരം ഹസ്തദാനം നടത്തി സൗഹൃദം പുതുക്കിയും പ്രത്യേകപ്രാര്‍ഥന വിർവഹിച്ചുമാണ് വിശ്വാസികൾ പ്രാര്ഥനകേന്ദ്രങ്ങളില്നിന്ന് മടങ്ങുന്നത്.
പ്രപഞ്ചനാഥന്റെ പ്രീതിക്കായി സര്‍വസ്വവും സമര്‍പ്പിക്കാനുള്ള വിശ്വാസിയുടെ സന്നദ്ധതയും സ്വപുത്രനെ ബലി അര്‍പ്പിക്കാനുള്ള സ്രഷ്ടാവിന്റെ കൽപന ശിരസ്സാവഹിച്ച പ്രവാചകൻ ഇബ്റാഹീമിന്റെയും മകന് ഇസ്മാഈലിന്റെയും ത്യാഗസന്നദ്ധതയുടെ ഓർമ പുതുക്കി ബലി കര്‍മത്തിനുള്ള തയാറെടുപ്പുകള്‍ പള്ളികളും വീടുകളും കേന്ദ്രീകരിച്ച് പൂര്‍ത്തിയാക്കി. വിവിധസന്നദ്ധ സംഘടനകളുടെയും മഹല്ലുകളുടെയും നേതൃത്വത്തില്‍ ബലിയറുത്ത് മാംസവിതരണത്തിന് വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

