വള്ളികുന്നം: കോഴിമുട്ടക്ക് അടയിരുന്ന് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച താറാവ് കൗതുകമാകുന്നു. സാധാരണ താറാവിെൻറ മുട്ട വിരിയിക്കുന്നത് കോഴിക്ക് അട വെച്ചാണ്. പൊതുപ്രവർത്തകനായ ഇലിപ്പക്കുളം ചൂനാട് മഠത്തിൽ ഷുക്കൂറിെൻറ വീട്ടിലാണ് വിചിത്രസംഭവം.
മുട്ടയിടാൻ ഇടം കണ്ടെത്തിയ താറാവിനു സമീപം 10 കോഴിമുട്ടകൾ െവച്ചുകൊടുക്കുകയായിരുന്നു. ഇതോടെ മണിത്താറാവ് അടയിരിപ്പും തുടങ്ങി. 34 ദിവസം കഴിഞ്ഞപ്പോൾ നാല് മുട്ടയാണ് വിരിഞ്ഞത്. നിരവധി പേരാണ് താറാവിനെയും കോഴിക്കുഞ്ഞുങ്ങളെയും കാണാൻ എത്തുന്നത്.